Latest News

രാവിലെ വെറും വയറ്റില്‍ 'കോഫി' കുടിക്കരുതേ..; കാര്യങ്ങള്‍ കുഴപ്പമാകും; അങ്ങനെ ഒരു ദിവസം തുടങ്ങരുത്; ഇങ്ങനെ ശീലിച്ചാല്‍ സംഭവിക്കുന്നത് മറ്റൊന്ന്; ആരാധകര്‍ക്ക് ഉപദേശവുമായി പരിണീതി ചോപ്ര

Malayalilife
 രാവിലെ വെറും വയറ്റില്‍ 'കോഫി' കുടിക്കരുതേ..; കാര്യങ്ങള്‍ കുഴപ്പമാകും; അങ്ങനെ ഒരു ദിവസം തുടങ്ങരുത്; ഇങ്ങനെ ശീലിച്ചാല്‍ സംഭവിക്കുന്നത് മറ്റൊന്ന്; ആരാധകര്‍ക്ക് ഉപദേശവുമായി പരിണീതി ചോപ്ര

ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നിരവധി ആരാധകരുള്ള നടിയാണ് പരിണീതി ചോപ്ര. ചുരുക്കം സിനിമകളില്‍ വേഷമിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ പെട്ടെന്ന് കയറിപ്പറ്റിയ നടികൂടിയാണ് പരിണീതി ചോപ്ര. ഇപ്പോഴിതാ ആരാധകര്‍ക്ക് ഒരു ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്. രാവിലെ വെറും വയറ്റില്‍ കോഫി കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് പരിണീതി അഭിപ്രായപ്പെടുന്നത്. ദിവസവും കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് നിരവധി ആരോ?ഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് താരം അടുത്തിടെ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

കാപ്പി നല്ലൊരു പ്രഭാതഭക്ഷണമല്ല... ആദ്യം വെള്ളം, പിന്നെ കാപ്പി. നല്ലത്, ആദ്യം വെള്ളം, ഭക്ഷണം കഴിക്കുക, എന്നിട്ട് കാപ്പി കുടിക്കുക. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇത് കുടലിനെയും ഹോര്‍മോണ്‍ ബാലന്‍സിനെയും കോര്‍ട്ടിസോളിനെയും ബാധിക്കുമെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ആരോ?ഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും പിന്നീട് തകരാറിലാകാനും ഇടയാക്കുമെന്നും അവര്‍ പറയുന്നു. മാത്രമല്ല, കാപ്പിയിലെ അസിഡിറ്റി അസ്വസ്ഥത, ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കില്‍ വയറ് വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകും.

കാപ്പി ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ദഹനത്തെ സഹായിക്കുകയും ആസിഡ് റിഫ്‌ലക്‌സിലേക്ക് നയിച്ചേക്കുമെന്നും താരം പറയുന്നു.

Parineeti Chopra amplifies lifestyle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES