ഏറെ ജനശ്രദ്ധ നേടിയ സീരിയലാണ് വാനമ്പാടി. സീരിയലില്‍ കേന്ദ്രകഥാപാത്രമായ അനുമോളുടെ ഒപ്പമോ അതിന് ഒരുപടി മുന്നിലോ നില്‍ക്കുന്ന കഥാപാത്രമാണ് നെഗറ്റീവ് റോളില്‍ തിളങ്ങുന്ന തംമ്പുരുവിന്റേത്. തിരുവനന്തപുരം സ്വദേശിയായ സോനയാണ് തമ്പുരുവിനെ അവതരിപ്പിക്കുന്നത്. സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സോന തിളങ്ങുന്നത്. പാവം കുട്ടിയായി സീരിയല്‍ രംഗത്ത് അരങ്ങിലെത്തിയ സോന ജെലീന ദേഷ്യക്കാരിയായ വില്ലത്തിയായി വാനമ്പാടിയില്‍ മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. രണ്ടു വല്യേട്ടന്‍മാരുടെ കുഞ്ഞനിയത്തിയാണ് സോന. സോനയുടെ മൂത്ത രണ്ടു ചേട്ടന്‍മാരുമായി കുട്ടിത്താരത്തിന് 18 വയസോളം പ്രായവ്യത്യാസമുണ്ട്. ചേട്ടന്‍മാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരും ഡ്രൈവര്‍മാരായിട്ടാണ് ജോലി നോക്കുന്നത്. ജെലിന്‍, ജെതിന്‍ എന്നിവരാണ് ജെലീനയുടെ സഹോദരങ്ങള്‍.
കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഇനി ആറാം ക്ലാസിലേക്കാണ് സോന ജയിക്കുന്നത്. വാനമ്പാടിയില്‍ നെഗറ്റീവ് കഥാപാത്രമാണെങ്കിലും തനിക്കത് ഏറെ സന്തോഷമാണെന്നാണ് കുഞ്ഞുതാരം പറയുന്നത്. സ്‌കൂളില്‍ എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ടാണ് തനിക്ക് അഭിനയിക്കാന്‍ പറ്റുന്നത്. നോട്‌സ് എഴുതാന്‍ കൂട്ടുകാര്‍ സഹായിക്കും. അറ്റന്‍ഡന്‍സ് കുറഞ്ഞാലും പരീക്ഷ എഴുതാന്‍ വരണമെന്നും ലൊക്കേഷനില്‍ ഇരുന്ന് പഠിച്ചാല്‍ മതിയെന്നാണ് ടീച്ചേര്‍സ് പറയുന്നതെന്നും താരം പറയുന്നു. പ്രസില്‍ ജോലി ചെയ്യുകയാണ് സോനയുടെ പിതാവ്. വീട്ടമ്മയായ അമ്മയാണ് താരത്തിനൊപ്പം ഷൂട്ടിങ്ങ് ലോക്കേഷനില്‍ എത്താറുള്ളത്. വില്ലത്തിയായിട്ട് അഭിനയിച്ച് കസറുമ്പോള്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും വന്ന് അനുമോളെ കഷ്ടപെടുത്തുന്നതില്‍ പരിഭവം പറയാറുണ്ടെന്നാണ് സോന പറയുന്നത്.
എന്നാലും വിഷമം തോന്നിറില്ലെന്നും സന്തോഷമേ ഉള്ളുവെന്നും താരം പറയുന്നു. താന്‍ അഭിനയിച്ചത് ഇഷ്ടപെട്ടിട്ടാണല്ലോ അവര്‍ വഴക്കുപറയുന്നതെന്നും താരം പറയുന്നു. ലോക്കേഷനില്‍ മമ്മിയായി അഭിനയിക്കുന്ന സുചിത്രനായരും, ഡാഡിയായി അഭിനയിക്കുന്ന സായ് കിരണും എല്ലാവരും നല്ല പിന്തുണ നല്‍കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. കുങ്കുമപൂ, അമ്മ, പ്രണയം, സത്യം ശിവം സുന്ദരം, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി സീരിയലുകളില്‍ കുഞ്ഞുനാളുമുതല്‍ തന്നെ താരം അഭിനയിക്കുന്നുണ്ട്.മിടുക്കിയായി പഠിക്കുമ്പോഴും പ്രശസ്തയായ നടിയാവണമെന്നാണ് സോനയുടെ ആഗ്രഹം.