പാല്‍ പല്ലുകള്‍ എന്ന ഗണത്തില്‍ ഇരുപതു പല്ലുകളാണ് ഒരു കുഞ്ഞിനുണ്ടാവുക. ഘടനയിലും എണ്ണത്തിലും ഇത് സാധാരണ പല്ലുകളില്‍ നിന്നും വ്യത്യസ്തമാണ്. കുട്ടികള്‍ ഇക്കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ മുന്നില്‍ നില്ക്കുന്നു. അതുകൊണ്ടു തന്നെ കുട്ടികളില്‍ ദന്ത സംരക്ഷണം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്.
പുഴുപ്പല്ലുകള്‍ വരുമ്പോള്‍- കറുത്ത കുത്തുകളായിട്ടാണ് പോടുള്ള പല്ലുകള്‍ ആദ്യം കാണപ്പെടുക.ഈ ഘട്ടത്തില്‍ തന്നെ ഒരു ഡെന്റല്‍ ഡോക്ടര്‍റെ കണ്ട് അത് സാധാരണ രീതിയില്‍ അടച്ചു തീര്‍ക്കാവുന്നതാണ്.അധികം വൈകാതെ തന്നെ ഈ കേടു താഴോട്ടിറങ്ങി പല്ലിന്റെ രക്തയോട്ടം വരുന്ന ഭാഗം വരെ എത്തുമ്പോഴേക്കും കുഞ്ഞിനു വേദനയും വീക്കവും വന്നു തുടങ്ങുന്നു.മുതിര്ന്നവരുടേത് പോലെ കുഞ്ഞുങ്ങള്‍ക്കും റൂട്ട് കനാല്‍ അഥവാ വേരു ചികിത്സ ചെയ്യാവുന്നതാണ്.പല്ല് എടുത്തു കളയുക എന്നതാണ് പഴുപ്പ് വന്നാലുള്ള മറ്റൊരു ഓപ്ഷന്‍ .പക്ഷെ വരാനുള്ള പല്ലുകളുടെ നിരതെറ്റാന്‍ ഇത് കാരണമാവാറുണ്ട് .
മുന്‍കരുതല്‍
കുഞ്ഞുങ്ങളെ കൊണ്ട് ഡെന്റല്‍ ക്‌ളിനിക്കുകള്‍ സന്ദര്‍ശിക്കുന്ന മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളുടെ മനസ്സിലുണ്ടാവുന്ന ചിന്തകളെ സംബന്ധിച്ച് വേണ്ടത്ര ആലോചിച്ചു കാണാറില്ല .ഇഞ്ചക്ഷനെ ഭയന്ന് പല്ലു വേദനയെ കുറിച്ച് മിണ്ടാന്‍ പോലും ഭയക്കുന്നു നമ്മുടെ കുട്ടികള്‍ .സ്വാഭാവികമായും തക്ക സമയത്തു കിട്ടേണ്ട ചികിത്സയാണ് ഇതിലൂടെ നഷ്ടമാകുന്നത്. ഒരിക്കലും മുതിര്‍ന്നവരെ ചികിത്സയ്ക്കു കൊണ്ടു പോകുമ്പോള്‍ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടരുത് .പലരോഗങ്ങള്‍ പടരാന്‍ ഇതു കാരണമാക്കുന്നു .