ഒരു അദ്ധ്യയനവര്‍ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് പരീക്ഷാക്കാലം
പരീക്ഷ തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളിലും പരീക്ഷയുടെ ഇടവേളകളിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയാല്‍ പോലും മികച്ച വിജയം നേടാവുന്നതാണ്,എല്ലാ വിദ്യാര്‍ഥികളും ഏതെങ്കിലുംതരത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്ന കാലം കൂടിയാണ് ഈ പരീക്ഷാക്കാലം. വിദ്യാര്‍ഥികള്‍ മാത്രമല്ല, മാതാപിതാക്കളും വലിയ സമ്മര്‍ദ്ദത്തിലായിരിക്കും. അവര്‍ക്ക് ഇതാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഓര്‍മശക്തി നിലനിര്‍ത്തനും പരീക്ഷക്ക് നല്ല മാര്‍ക്ക് ലഭിക്കാനും പഠനം പോലെ വളരെ പ്രധാനപെട്ട ഒന്നാണ് നല്ല ഉറക്കവും നല്ല ഭക്ഷണവും .പല കുട്ടികളും നേരിടുന്ന പ്രശനം ആയിരിക്കും പഠിച്ച കാര്യങ്ങള്‍ പരീക്ഷ ആകുമ്പോഴേക്കും മറന്ന് പോകുന്നത്. ഇത് അത്ര നിസാരമായി കാണരുത്. വിദ്യാര്‍ഥികള്‍ക്ക് പഠിച്ചത് ഓര്‍മിക്കുവാനും പരീക്ഷയില്‍ വിജയിക്കാനായും സഹായിക്കുന്ന മാര്‍ഗങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം
1 രാത്രി മുഴുവനും ഉണര്‍ന്നിരുന്നു പഠിക്കാന്‍ പാടില്ല
പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ടുന്ന ഒരു കാര്യമാണ് രാത്രി മുഴുവനായും ഉണര്‍ന്നിരുന്ന് പഠിക്കുന്നത്. രാത്രി മുഴുവനും ഉണര്‍ന്നിരുന്നു പഠിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഗുണമായി തോന്നുമെങ്കിലും, പഠനങ്ങള്‍ പറയുന്നത് രാത്രി മുഴുവനും ഉറക്കം ഒഴിച്ച് ഇരിക്കുന്നത് കുട്ടികളുടെ ഓര്‍മശക്തി കുറക്കുകയും, അവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്.
ഉറക്കക്കുറവ് ഉണ്ടെങ്കില്‍, നിങ്ങളുടെ പരീക്ഷയുടെ സമയത്ത് തലച്ചോറിന് പഠിച്ച കാര്യങ്ങള്‍ ഓര്‍ത്ത് എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പരീക്ഷയുടെ സമയത്ത് നന്നായി വിശ്രമിക്കുകയും, നേരത്തെ കിടന്ന് ഉറങ്ങുകയും വേണം.
2 പ്ലാനിങ് ഉണ്ടായിരിക്കണം
പരീക്ഷ ആരംഭിക്കുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ നിങ്ങള്‍ പരീക്ഷക്ക് പഠിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു പ്ലാന്‍ തയ്യാറാക്കണം. എങ്ങനെ വേണം പഠിക്കാന്‍, ഏത് വിഷയം ആദ്യം തിരഞ്ഞെടുക്കണം, എവിടെ നിന്ന് പഠിച്ച് തുടങ്ങണം എന്നോക്കെ കൃത്യമായ ഒരു കണക്കുകൂട്ടലുകള്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.
നിങ്ങള്‍ നന്നായി പ്ലാന്‍ ചെയ്തു പരീക്ഷക്ക് പഠിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കും. അതുപോലെ പരീക്ഷയുടെ തലേ ദിവസം നിങ്ങള്‍ അത് ഒന്നുംകൂടെ വായിച്ച് നോക്കിയിട്ട് എക്‌സമിന് പോകാം.
3 മറ്റ് വിദ്യാര്‍ഥികളുമായി നിങ്ങള്‍ താരതമ്യം ചെയ്യരുത്
ഒരിക്കലും കുട്ടികളെ മറ്റു കുട്ടികളുമായി രക്ഷിതാക്കള്‍ താരതമ്യം ചെയ്യരുത്. അതുപോലെ കുട്ടികളും മറ്റു സഹപാടികളുമായി താരതമ്യം ചെയ്യരുത്. നിങ്ങള്‍ പഠിക്കുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കോണ്‍സെന്‍ട്രേറ്റ് ചെയ്യണം. ഓരോരുത്തരുടെയും കഴിവുകള്‍ പലതായിരിക്കും. ചിലര്‍ക്ക് കുറച്ച് സമയം കൊണ്ട് കൂടുതല്‍ വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കും എന്നാല്‍ മറ്റു ചിലര്‍ക്ക് സമയം എടുക്കാം. താരതമ്യം ചെയ്യുമ്പോള്‍ നിങ്ങളുടെ കോണ്‍ഫിഡന്‍സ് കുറയും.
4 ആരോഗ്യം ശ്രദ്ധിക്കണം
പരീക്ഷ സമയത്ത് പലരും ആരോഗ്യം സംരക്ഷിക്കാന്‍ മറന്നു പോകുന്നു. ചിലപ്പോള്‍ പഠിക്കാന്‍ കൂടുതല്‍ ഉള്ളത് കൊണ്ട് സമയം ലാഭിക്കാന്‍ ഭക്ഷണം ഒഴിവാക്കുന്നത് കാണാം. അതുപോലെ വെള്ളം കുടിക്കുന്നതിലും ശ്രദ്ധ കുറവ് കാണിക്കും. ഇങ്ങനെ വിദ്യാര്‍ഥികള്‍ ചെയ്യുമ്പോള്‍ അവരുടെ പഠിക്കാനുള്ള ഊര്‍ജം നഷ്ടപ്പെടുകയും, ക്ഷീണം അനുഭവപെടുകയും ചെയ്യുന്നത് കാണാം.
മുകളില്‍ പറഞ്ഞ 4 കാര്യങ്ങള്‍ നിങ്ങളുടെ പഠനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്ത് ഇരിക്കാന്‍ സാധിക്കും. ഇത് വഴി നിങ്ങള്‍ക്ക് പരീക്ഷക്ക് നല്ല മാര്‍ക്ക് നേടി വിജയിക്കാനായും കഴിയും