പലതരം അലര്‍ജ്ജികള്‍ കുട്ടികളെ ബാധിക്കുമെങ്കിലും കുട്ടികളില്‍ നേരിടുന്ന വലിയൊരു ബുദ്ധിമുട്ടാണ് രാത്രികാലങ്ങളിലെ ചുമ. മൂന്നു വയസ്സിനു താഴെയുള്ള കുട്ടികളുടെ ശ്വാസനാളം ഇടുങ്ങിയിരിക്കുന്നതിനാല്‍ ചെറിയ അണുബാധപോലും ചുമയ്ക്ക് കാരണമാകാറുണ്ട്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ചുമ കുട്ടികളില്‍ പ്രശ്നമാകാറില്ല. എന്നാല്‍ ചിലപ്പോള്‍ ചില ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടിയെ ഉടന്‍ ഡോക്ടറുടെ അടുത്ത് പരിശോധിപ്പിക്കേണ്ടതുണ്ടത്. അത്തരത്തില്‍ കുഞ്ഞുങ്ങളില്‍ കുഴപ്പക്കാരനാകുന്ന ലക്ഷണങ്ങളെക്കുറിച്ച് അറിയാം.
1. കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടാകുന്നുവെങ്കില്‍.
2. സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ ശ്വസിക്കുന്നുണ്ടെങ്കില്‍
3. ചുണ്ട്, നാവ്, മുഖം എന്നിവിടങ്ങളില്‍ നീലനിറമോ ഇരുണ്ട നിറമോ കാണുന്നുവെങ്കില്‍.
4. നന്നായി പനിക്കുന്നുവെങ്കില്‍, പ്രത്യേകിച്ച്, മൂക്കൊലിപ്പോ മൂക്കടപ്പോ ഇല്ലാത്ത സാഹചര്യത്തില്‍.
5. മൂന്നുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളാണെങ്കില്‍ നിര്‍ത്താതെ മണിക്കൂറുകളോളം ചുമയ്ക്കുന്നുണ്ടെങ്കില്‍.
6. നവജാത ശിശുക്കളില്‍ ചുമയോടൊപ്പം പനിയും കാണുന്നുവെങ്കില്‍.
7 ചുമച്ച് രക്തം തുപ്പുന്നുണ്ടെങ്കില്‍.
8 ശ്വാസമെടുക്കുമ്പോഴും പുറത്തുവിടുമ്പോഴും ശബ്ദം പുറപ്പെടുവിക്കുന്നുവെങ്കില്‍.
രാത്രികാലങ്ങളിലാണ് കുട്ടികളില്‍ ചുമ കൂടുതലാകുന്നത്. ജലദോഷമുള്ള കുട്ടികളില്‍ കഫം തൊണ്ടയെ വരണ്ടതാക്കുന്നുന്നതിലാണിത്. രാത്രിയിലെ ചുമ ആസ്ത്മയുമായി ബന്ധപ്പെട്ടുള്ളതാകാനും വഴിയുണ്ട്.വരണ്ട ചുമയാണ് കുട്ടികളില്‍ കാണപ്പെടുന്ന മറ്റൊരു പ്രശ്നം. ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്ത് നീര്‍വീക്കമുണ്ടാകുന്നതാണ് പ്രധാന കാരണം.
ചുരുക്കത്തില്‍, ഗുരുതരമല്ലാത്ത ചുമ ഏതെന്ന് തിരിച്ചറിഞ്ഞ് അതിനു കാരണമായ സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ എപ്പോഴും കുട്ടിക്ക് മരുന്നു കൊടുക്കേണ്ട സാഹചര്യം ഒഴിവാക്കാം. എന്നാല്‍ ഡോക്ടറുടെ സഹായം ലഭ്യമാക്കേണ്ട അവസരങ്ങളില്‍ നിര്‍ബ്ന്ധമായും അത് ചെയ്യണം.