മുതിര്‍ന്നവര്‍ കഴിക്കുന്ന മരുന്നുകളോ അല്ലെങ്കില് വീട്ടില് ൂക്ഷിക്കുന്ന കീടനാശിനികളോ ഒക്കെ കുട്ടികളെടുത്ത് കഴിക്കാന് സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ കഴിക്കുന്ന ഡോസ് കുഞ്ഞുങ്ങള്ക്ക് വളരെ അധികമാകും. അപ്പോള് കുറച്ചു ഗുളികകള്‍ കഴിച്ചാല്തന്നെ അപകടമുണ്ടാകും. ഇത് കുഞ്ഞുങ്ങളുടെ രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയാനും രക്തസമ്മര്ദം കുറയാനും അവരുടെ ആന്തരികാവയവങ്ങള്ക്ക് കേടുപാടുകള് പറ്റാനുമൊക്കെ കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
മുമ്പേ പറഞ്ഞപോലെ ഏറ്റവുംശ്രദ്ധിക്കേണ്ടത് ഇത് കുട്ടികള്ക്ക് ആര്ക്കുംകിട്ടാത്ത സ്ഥലത്തു സൂക്ഷിക്കുക എന്നതുതന്നെയാണ്. അടച്ചുവെക്കാനും ഓര്‍ക്കുക.
കഴിക്കുന്ന ആളോ അല്ലെങ്കില് മരുന്നെടുത്തുകൊടുക്കുന്ന ആളോ കൃത്യമായി ഗുളികകളുടെ കണക്കുവെക്കണം. ഒരു ഗുളിക കുറഞ്ഞാല്‌പോലും അത് മനസ്സിലാകണം. ഓരോ ദിവസവും ബാക്കി എത്രയുണ്ടെന്നു മനസ്സില് ഒരുകണക്കുണ്ടാകണം.
കുട്ടികളെ അബോധാവസ്ഥയിലോ മറ്റോ കണ്ടാല് ഉടന്തന്നെ ഈ ഗുളികകള് നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു നോക്കുക.
ഉടന് വൈദ്യസഹായം തേടുക. കാരണം പെട്ടെന്ന് വയര്കഴുകിയാല് ദഹിക്കുന്നതിനുമുമ്പേ പരിധിവരെ നീക്കംചെയ്യാം.