കുട്ടികള്‍ക്ക് പഠിച്ചവ ഉടന്‍ മറക്കുന്നുണ്ടോ? അറിയേണ്ട കാരണങ്ങള്‍

Malayalilife
കുട്ടികള്‍ക്ക് പഠിച്ചവ ഉടന്‍ മറക്കുന്നുണ്ടോ? അറിയേണ്ട കാരണങ്ങള്‍

പഠിപ്പിച്ചതു ഉടന്‍ പറഞ്ഞുതരുന്നെങ്കിലും കുറച്ച് സമയത്തിനുശേഷം മറന്നുപോകുന്ന കുട്ടികളെ പല രക്ഷിതാക്കള്‍ക്കും കാണാം. വളരെ സാധാരണമായെങ്കിലും ചില പ്രത്യേക കാരണങ്ങളാണ് ഈ പ്രശ്നത്തിന് പിന്നില്‍.

മനുഷ്യരുടെ ഓര്‍മ്മ മൂന്നു വിഭാഗങ്ങളാണ്  ഷോര്‍ട്ട് ടൈം മെമ്മറി, വര്‍ക്കിംഗ് മെമ്മറി, ലോങ്ങ് ടൈം മെമ്മറി. പഠിച്ച കാര്യങ്ങള്‍ ലോങ്ങ് ടൈം മെമ്മറിയില്‍ സൂക്ഷിക്കപ്പെടുമ്പോഴാണ് അത് ദീര്‍ഘകാലത്തേക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്. എന്നാല്‍ കുട്ടികള്‍ കൂടുതലായും പഠിക്കുന്ന കാര്യങ്ങള്‍ ഷോര്‍ട്ട് ടൈം അല്ലെങ്കില്‍ വര്‍ക്കിംഗ് മെമ്മറിയിലേയ്ക്ക് മാത്രമാണ് പോകുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പെട്ടെന്ന് മറക്കുന്നത്.

വിദഗ്ധര്‍ പറയുന്നു, ഇതിന് പ്രധാനമായും മൂന്നു കാരണങ്ങളാണ്:

ശ്രദ്ധക്കുറവ്  ശ്രദ്ധ കേന്ദ്രീകരിക്കാത്ത കുട്ടികള്‍ക്ക് പഠിച്ചതൊക്കെ താല്‍ക്കാലികമായി മാത്രമേ ഓര്‍മ്മയില്‍ സൂക്ഷിക്കാനാകൂ. കൂടാതെ, മനപ്പാഠമായി മാത്രം പഠിക്കുന്ന രീതിയും ദീര്‍ഘകാല ഓര്‍മ്മയില്‍ മാറ്റിവയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. അര്‍ത്ഥം മനസ്സിലാക്കി പഠിക്കുന്നത് കൂടുതല്‍ ഫലപ്രദം.

ഡിസ്ലക്സിയ (വായന വൈകല്യം)  ഡിസ്ലക്സിയ ഉള്ള കുട്ടികള്‍ വായിക്കുമ്പോള്‍ പല തെറ്റുകളും സംഭവിക്കുന്നു. തെറ്റായ ഉച്ചാരണം, വാക്കുകളുടെ മാറ്റം, ഇല്ലാത്ത വാക്കുകള്‍ ചേര്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ സാധാരണമാണ്. ഇവരുടെ ഓര്‍മ്മ ശക്തി പരിശോധിക്കേണ്ടത്, കേള്‍ക്കുന്നത് എഴുതിക്കാണിക്കുമ്പോഴാണ്.
ശാരീരികവും ബുദ്ധിവൈകല്യങ്ങളും  തലച്ചോറിനെയോ സംസാര ശേഷിയെയോ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍, വളര്‍ച്ചാ വൈകല്യങ്ങള്‍, ബുദ്ധി വൈകല്യം തുടങ്ങിയവയും കുട്ടികളുടെ ഓര്‍മ്മയെ ബാധിക്കും.

worried of child forgetting studies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES