കുട്ടികളിലും ടെൻഷൻ: തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

Malayalilife
കുട്ടികളിലും ടെൻഷൻ: തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

പൊതുവേ ടെൻഷൻ മുതിർന്നവരുടെ പ്രശ്നമായി മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിലും ടെൻഷനും ഉത്കണ്ഠയും വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും അത് ശ്രദ്ധിക്കാതെ പോകുന്നത് കുട്ടിയുടെ വളർച്ചയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കാം.

ടെൻഷന്റെ ലക്ഷണങ്ങൾ കുട്ടികളിൽ

  • പഠിച്ചതിനുശേഷവും പരീക്ഷയിൽ തോൽക്കുമോ എന്ന ഭയം.

  • മാതാപിതാക്കൾ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാതിരിക്കുമോ എന്ന ആശങ്ക.

  • ഏത് ഉടുപ്പ് ധരിക്കണം എന്ന കാര്യത്തിൽ ദീർഘനേരം ആശയക്കുഴപ്പം.

  • കൂട്ടുകാർ കളിയാക്കുമോ എന്ന പേടി.

  • ഉറക്കക്കുറവ്, ആവർത്തിച്ച് ഭയം തോന്നുന്ന സ്വപ്നങ്ങൾ.

  • രാവിലെ ഉണരുന്ന നേരത്ത് തന്നെ ടെൻഷൻ അനുഭവപ്പെടുക.

  • വയറുവേദന, തലവേദന പോലുള്ള ശരീരലക്ഷണങ്ങൾ.

  • പരീക്ഷാ ദിവസങ്ങളിൽ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ.

  • സ്‌കൂൾ പരിപാടികളിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുക.

  • പഠനത്തിൽ പെട്ടെന്ന് പിന്നോട്ടാകുക, മുമ്പുണ്ടായിരുന്ന ഉത്സാഹം നഷ്ടപ്പെടുക.

പ്രധാന കാരണം

  • മാതാപിതാക്കളിൽ ടെൻഷൻ നിലനിൽക്കുന്നത്.

  • വീട്ടിലെ വഴക്കുകളും പ്രശ്നങ്ങളും.

  • സ്‌കൂളിലോ വീട്ടിലോ അമിത സമ്മർദ്ദം.

  • കൂട്ടുകാർ നിരന്തരം കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത്.

  • ആത്മവിശ്വാസക്കുറവ്.

പരിഹാര മാർഗങ്ങൾ

വിദഗ്ധർ പറയുന്നത്, കുട്ടികളുടെ സമ്മർദ്ദം കുറയ്ക്കുകയും, ഭയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നത് അത്യാവശ്യമാണെന്നാണ്.

  • മാതാപിതാക്കളുടെ പിന്തുണ കുട്ടികൾക്ക് ആത്മവിശ്വാസം നൽകും.

  • കുട്ടികളെ പുതിയ രീതിയിൽ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കണം. (ഉദാ: ഇആഠ പോലുള്ള മനഃശാസ്ത്ര ചികിത്സ).

  • തോൽവി പഠനത്തിന്റെ ഭാഗമാണ് എന്ന് അവരെ മനസ്സിലാക്കാൻ സഹായിക്കണം.

  • പ്രായം കുറഞ്ഞപ്പോൾ തന്നെ ടെൻഷൻ നിയന്ത്രിക്കാൻ കഴിഞ്ഞാൽ, കുട്ടികൾ സന്തോഷത്തോടും ആത്മവിശ്വാസത്തോടും കൂടി വളരാൻ സാധിക്കും.

kids stress level symptoms

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES