ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനും മലയാളികള്‍ക്ക് പരിചിതയാണ്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ലെനയുടെ ഭര്‍ത്താവായി എത്തിയതോടെ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.
ഇപ്പോളിതാ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നല്‍കിയ അപൂര്‍വ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഹക്കിം ഷാജഹാന്‍. 'റോസ്ലിന്‍' എന്ന വെബ് സീരിസില്‍ ജെറി എന്ന കഥാപാത്രത്തമായുള്ള മികച്ച പ്രകടനത്തിനാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഹക്കിമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ച് സമ്മാനം നല്‍കിയത്. നാസയിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ലഭിക്കുന്ന അപൂര്‍വമായൊരു ആസ്‌ട്രോനോട്ട് കീചെയിന്‍ ആണ് ആ സമ്മാനം.
റോസ്ലിന്‍; വെബ് സീരിസിനെ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സീരിസ് എന്ന് വിശേഷിപ്പിക്കുകയും മലയാളത്തില്‍ നിന്നും നല്ല സിനിമകളും ഗംഭീരമായ സീരിസുകളും വരുന്നു എന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
>റോസ്ലിന്‍ പ്രീമിയര്‍ ഷോ കാണാന്‍ ലെനയ്‌ക്കൊപ്പം പ്രശാന്ത് സാറും ഉണ്ടായിരുന്നു. ഷോ കഴിഞ്ഞ് തിരിഞ്ഞപ്പോള്‍ തൊട്ടുപിന്നില്‍ തന്നെ അദ്ദേഹം നില്‍ക്കുന്നുണ്ടായിരുന്നു. ആവേശത്തോടെ അടുത്തു വന്ന അദ്ദേഹം എന്റെ അഭിനയത്തെ പ്രശംസിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് തന്റെ പക്കല്‍ സൂക്ഷിച്ചിരുന്ന ഒരു വിശിഷ്ടമായ സമ്മാനം അദ്ദേഹം എനിക്ക് നല്‍കിയത്.
നാസയിലെ ഉദ്യോഗസ്ഥര്‍ക്കും അവിടെ സേവനമനുഷ്ഠിക്കുന്നവര്‍ക്കും മാത്രം ലഭിക്കുന്ന, പുറത്തെങ്ങും ലഭ്യമാകാത്ത ഒരു അപൂര്‍വമായ 'ആസ്‌ട്രോനോട്ട് കീചെയിന്‍' ആയിരുന്നു അത്.ഇത് മറ്റാര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് എനിക്ക് അറിവില്ല, ഒരുപക്ഷേ അദ്ദേഹത്തിന്റെ പക്കല്‍ അപ്പോള്‍ അത് ഉണ്ടായിരുന്നതാകാം. എങ്കിലും, ഒരാളുടെ പ്രകടനത്തെ അഭിനന്ദിക്കാനും ഇത്തരമൊരു സ്‌നേഹസമ്മാനം നല്‍കാനും അദ്ദേഹം കാണിച്ച ആ വലിയ മനസ്സ് എന്നെ വല്ലാതെ സ്പര്‍ശിച്ചു.
സ്‌നേഹത്തോടെ നല്‍കിയ ആ 'ടോക്കണ്‍ ഓഫ് ലവ്' ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സന്തോഷമാണ് എനിക്ക് സമ്മാനിച്ചത്. ശരിക്കും അത് കിട്ടിയപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. ഹക്കിം ഷാ പറഞ്ഞു.
ഇങ്ങനെയൊരു കീ ചെയ്ന്‍ പുറത്താര്‍ക്കും ലഭിക്കില്ലെന്നും നാസയില്‍ ഉള്ളവര്‍ക്കു മാത്രം ലഭിക്കുന്നതാണെന്നും സമ്മാനം നല്‍കിയ ശേഷം പ്രശാന്ത് പറയുകയുണ്ടായി. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സീരിസ് ആണ് റോസ്ലിന്‍ എന്ന് പ്രിമിയര്‍ ഷോയ്ക്കു ശേഷം പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തില്‍ നിന്നും നല്ല സിനിമകള്‍ മാത്രമല്ല ഗംഭീരമായ സീരിസും വരുന്നു എന്നതില്‍ സന്തോഷുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
ജീത്തു ജോസഫ് അവതരിപ്പിച്ച സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്‍ മലയാളത്തിലെ ശ്രദ്ധേയമായ ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ വെബ് സീരീസാണ്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത്, സഞ്ജന ദിപു ടൈറ്റില്‍ റോളില്‍ എത്തിയ സീരീസില്‍ മീന, വിനീത്, ഹക്കിം ഷാജഹാന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. വിനായക് ശശികുമാറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് പുറത്തിറങ്ങിയത്.