Latest News

ഭക്തിമാർഗ്ഗം-ചെറുകഥ

അശോക് കടമ്പാട്
topbanner
ഭക്തിമാർഗ്ഗം-ചെറുകഥ

നാട്ടിൽ കുടുംബസ്വത്ത് ഭാഗം വെയ്ക്കുന്ന വേള

ഇളയസന്തതി മഹേഷ് ചെന്നൈയിലാണ് - ബി ടെക് - ഐടി ഹോൾഡർ - തരക്കേടില്ലാത്ത ശമ്പളം മറ്റ് സുഖസൗകര്യങ്ങൾ എല്ലാം മെച്ചം-
ഹലോ.........
മഹേഷ്........ നീ എന്ന് അവിടെ നിന്നും തിരക്കും......... അമ്മയുടെ ചോദ്യം
ആഴ്ചയിൽ ഒരുതവണയെങ്കിലും അമ്മ ഫോണിലൂടെ കരഞ്ഞ് അപേക്ഷിക്കുന്ന പതിവാണ്- നിന്നെ ഒന്ന് പെണ്ണ് കെട്ടികണ്ടിട്ട് വേണം എനിക്ക് മരിക്കാൻ.....
ഞാൻ നാളത്തെ കൊച്ചി ഫ്‌ലൈറ്റിന് രാവിലെ 11.30ന് എത്തിയേക്കും. ടിക്കറ്റ് ഓകെയാക്കി.
എന്താ അമ്മേ? എനി ന്യൂ പ്രോബ്ലം?
ഒന്നുമില്ല.. മോനേ.... നീ ആണല്ലോ ഇളയവൻ...... നിനക്ക് പ്രത്യേകമായി എന്തെങ്കിലും അഭിപ്രായമുണ്ടോ? എങ്കിൽ അത് കേൾക്കാമെന്ന് കരുതി - അത്ര തന്നെ-
നീ ബേജാറാവണ്ട കുട്ടാ.....
അമ്മാവൻ രജിസ്ട്രാറെ പണം കെട്ടിവെയ്പിച്ച് വീട്ടിൽ വരുത്തുവാനുള്ള ഏർപാടുകൾ ചെയ്തു കഴിഞ്ഞു
എന്നാൽ പിന്നെ അങ്ങനെതന്നെ നടക്കട്ടേ- ഫൈനൽ ആകുന്നതിന് മുമ്പ് ഒരു നക്കൽ എഴുതി വയ്ക്കുമല്ലോ - അല്ലേ - അത്തരം എന്തെങ്കിലും അഭിപ്രായം വന്നാൽ പറയാം, ശരി. അമ്മയ്ക്ക് സുഖമാണല്ലോ? ശീരിചേച്ചിയും ഭർത്താവും വന്നുവോ? 
അവർ ഇന്നലെ തന്നെ വന്നു കഴിഞ്ഞു.
പക്ഷേ ഒരു പ്രശ്‌നം.....
എന്താ... അമ്മേ ........ എന്തായാലും പറഞ്ഞോളു.....
അവർക്ക് നിശ്ചയിച്ചിരിക്കുന്ന ഭാഗത്താണ് കുടുംബ ക്ഷേത്രവും കാവും വരുന്നത്... അവർക്ക് അതിനോട് അത്ര താല്പര്യമില്ല.
ഓഹോ.. അങ്ങനെയാണോ...... എന്നാൽ ആ സ്ഥലം എനിക്ക് താല്പര്യമുണ്ടെന്ന് പറയൂ...... എനിക്ക് നീക്കി വച്ചിരിക്കുന്ന ഭാഗം അവർക്ക് മാറ്റിനൽകൂ.... പ്രശ്‌നം സോൾവ് ആയല്ലോ? അല്ലേ..

എന്റെ മോനേ..........
എന്താ അമ്മേ.......
എനിക്ക് ആശ്വാസമായി........
ഇതായിരുന്നോ പ്രശ്‌നം......... എനിക്ക് പ്രശ്‌നമല്ല - കാര്യങ്ങൾ ഭംഗിയായി നടക്കട്ടേ.........
മോനേ.......... നീ ഇത് വിൽക്കുമോ?
നിന്റെ ഭാവി പ്ലാൻ എന്താണ്?
വില്ക്കാനോ? ഇല്ല. ഉടനെ എങ്ങും വിൽക്കുന്നില്ല...... പക്ഷേ ഒരിക്കൽ വില്ക്കുമല്ലോ? അത് അമ്മയുടെ കണ്ണടഞ്ഞ ശേഷം ക്ഷേത്രവും കാവും ഒഴിച്ച്...........
എന്താ തൃപ്തിയായോ..... അല്ല സമാധാനമായോ?
മതി.......... മകനെ മതി..........

ഞാൻ അമ്മാവനോട് ആലോചിച്ചപ്പോൾ കാവും ക്ഷേത്രവും അവന് എന്തിനാ....... എന്നാ ചോദിച്ചത്.......
അതുകൊണ്ടാ നിന്റെ ചേച്ചിയുടെ ഭാഗത്ത് നിശ്ചയിച്ചത്
അപ്പോഴേയ്ക്കും അവർക്ക് അത് ഇഷ്ടമില്ലത്രേ...
ശരി...... അമ്മ വച്ചോ.... എനിക്ക് മറ്റൊരു കോൾ വെയിറ്റ് ചെയ്യുന്നു... അപ്പോ.. നാളെ കാണാം.... ബൈ... ഓകെ......... സീയു ടുമോറോ..

ഭാഗം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ മഹേഷ് ചോളമണ്ഡലത്തിൽ നിന്നും മൂന്ന് പേരെ നാട്ടിൽ എത്തിച്ചു.

ചെറു ക്ഷേത്രത്തിന് കുടുംബ പരദേവതയ്ക്ക് - ഒരു വലിയ നടപന്തലും വളഞ്ഞ ആർച്ചും പണി കഴിപ്പിച്ചു..... കൂട്ടത്തിൽ കിണ്ടിയുടെ ആകൃതിയിൽ ഒരു കാണിക്ക വഞ്ചിയും.

ആകെ അഞ്ച് ലക്ഷം ചെലവ്. യാതൊരു പിരിവും കുടുംബ ആംഗങ്ങളിൽ നിന്ന് നടത്തിയില്ല..... പക്ഷേ പൊതുജനങ്ങൾ കാണിക്കയായി ചെറുതും വലുതുമായ നോട്ടുകൾ, വെള്ളിയിലും സ്വർണത്തിലും അടയാളപ്പെടുത്തിയ രൂപങ്ങൾ ഇവ സമ്മാനിച്ചു. 
മുൻ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടതുറപ്പ് 32 ദിവസം കഴിഞ്ഞ് ക്ഷേത്രമുഖ്യ ശില്പിയെക്കൊണ്ട് എണ്ണി മാറ്റിയപ്പോൾ.. തുക എട്ട് ലക്ഷത്തിന് മേൽ
കുടുംബ വീട്ടിൽ രണ്ട് മുറികൾ ചോള മണ്ഡല നിവാസികൾക്ക് സ്ഥിരതാമസത്തിന് നൽകിയിരുന്നല്ലോ? അവരും ഹാപ്പി......
ചെറിയ ഇൻവെസ്റ്റ്‌മെന്റ് തുടക്കം........ വലിയ വരുമാന മാർഗ്ഗം ........ ഐടി പ്രൊഫഷണലിന്റെ പ്രായോഗിക ചിന്തയിലും അർപ്പണ മനോഭാവത്തിലും അമ്മയ്ക്ക് ആശ്വാസം......
അവൻ ഇനിയും ഉയരത്തിലെത്തും............ കുടുംബ പരദേവത അവനോടൊപ്പം കാണും... ഇത് സത്യം.......
നീ നോക്കിക്കോ......... എന്റെ കാലം കഴിഞ്ഞാലും നിനക്ക് അത് കാണാം........ അമ്മാവന്റെ ഭാവ പ്രവചനം....... ഭാരതി അമ്മയുടെ മനം നിറഞ്ഞു.... നന്നായിരിക്കട്ടേ......

Read more topics: # literature,# short story,# baktimargam
literature,short story,baktimargam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES