അക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് മൂകാംബിക ക്ഷേത്രം. മലയാളത്തിന്റെ അടക്കം താരങ്ങളും സംഗീതഞ്ജരും ദേവിക്ക് മു്ന്നിലെത്തി പ്രാര്‍ത്ഥിക്കുന്നവരാണ്. ഇപ്പോളിതാ നടി നവ്യയും ദേവിയെ കാണാനെത്തിയത് കുറിക്കുകയാണ്. ഒപ്പം സൗപര്‍ണികയില്‍ പുണ്യ സ്‌നാനം ചെയ്തും തന്റെ ആഗ്രഹം സഫലമാക്കി.
തന്നിലെ കലാകാരിയോട് ആഴത്തില്‍ സംസാരിക്കുന്ന ഒരു പുണ്യസ്ഥലമാണിതെന്നും സൗപര്‍ണികയില്‍ ഒരു പുണ്യസ്നാനം നടത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും കുറിക്കുകയാണ് നവ്യ നായര്‍.
എന്റെ ജീവിതത്തിലെ ഈ ഘട്ടത്തില്‍ സൗപര്‍ണികയില്‍ ഒരു പുണ്യസ്നാനം നടത്തണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ആ ദര്‍ശനം ശരിക്കും ദിവ്യമായിരുന്നു. മൂകാംബിക ശുദ്ധമായ ആനന്ദമാണ്... എന്നിലെ കലാകാരിയോട് ആഴത്തില്‍ സംസാരിക്കുന്ന ഒരു പുണ്യസ്ഥലം. ശാന്തത, പൂജകള്‍, ദീപാരാധന... ഓരോ നിമിഷവും ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള പോസിറ്റിവിറ്റി, ശക്തി, നവോന്മേഷം എന്നിവയാല്‍ എന്നെ നിറച്ചു...
ദൈവം എന്റെ മേല്‍ വര്‍ഷിക്കാന്‍ പോകുന്ന മനോഹരമായ ആശ്ചര്യങ്ങള്‍ക്കായി കാത്തിരിക്കുന്നു...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സൗപര്‍ണികയില്‍ സ്‌നാനം ചെയ്യുന്നതും മൂകാംബിക ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതുമായ വീഡിയോ നവ്യ നായര്‍ പങ്കിട്ടിരിക്കുന്നത്.