Latest News

അഗ്നിപരീക്ഷ-ചെറുകഥ

കണ്ണനുണ്ണി ജി.
അഗ്നിപരീക്ഷ-ചെറുകഥ

അഗ്നി പൊതിഞ്ഞപ്പോഴും ഞാൻ അടിപതറാതെ നിന്നു. അച്ഛന്റെ താരാട്ടുപാട്ട് ചെവിയിൽ മുഴങ്ങുമ്പോൾ എന്ത് പേടി. ഞങ്ങൾ റ്റാറ്റാ പോകുകയാണ്, എല്ലാരും ഒരുമിച്ച് ... മനസമാധാനത്തിന്റെ ലോകത്തേക്ക്." അവിടെ കൊള്ളപ്പലിശക്കാരില്ലാന്നാ അച്ഛൻ പറഞ്ഞെ", വയറ് നിറയെ ഐസ്ക്രീമും, മിഠായിയും കിട്ടുന്ന ലോകം.. എന്തുരസമായിരിക്കും അല്ലെ ... അഗ്നിശുദ്ധി വരുത്തുമ്പോൾ ഉയർന്നുപൊങ്ങിയ തീഗോളം ക്യാമറയിൽ പകർത്തിയ മാമന്മാർക്ക് നന്ദി. എന്നെപോലെ പെൺമക്കളുള്ള അച്ചന്മാർക്ക് ആ കാഴ്ച നെഞ്ചിൽ ഒരു പൊള്ളലായി കിടക്കുമല്ലോ. നിങ്ങളെയും വിഴുങ്ങാൻ കെൽപ്പുള്ള ആ തീഗോളം ഇന്നിന്റെ ഭൂമി തന്നെയല്ലേ?. അഗ്നിപരീക്ഷ വിജയിച്ച ഞങ്ങളെ സഹതാപതരംഗം കൊണ്ട് മൂടുന്ന കാഴ്ച ഇവിടിരുന്നാലും കാണാട്ടോ.. നന്ദി .  .

Read more topics: # literature,# short story,# agnipareeksha
literature,short story,agnipareeksha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES