ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ രാജ്യാന്തര പ്രവാസി പുരസ്‌കാരം ഏറ്റുവാങ്ങി സോഹന്‍ റോയ്

Malayalilife
topbanner
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ രാജ്യാന്തര പ്രവാസി പുരസ്‌കാരം ഏറ്റുവാങ്ങി സോഹന്‍ റോയ്

 ജര്‍മനി ആസ്ഥാനമായുള്ള  ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) ഈ വര്‍ഷത്തെ രാജ്യാന്തര പ്രവാസി പുരസ്‌കാരം ഹോളിവുഡ് സംവിധായകനും, ഏരീസ് മറൈന്‍ സ്ഥാപക ചെയര്‍മാനും, സി.ഇ.ഒയുമായ സോഹന്‍ റോയിക്ക് സമ്മാനിച്ചു. ജി.എം.എഫിന്റെ 30-ാമത് പ്രവാസി സംഗമത്തോടനുബന്ധിച്ച് കൊളോണില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു. ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ വിഭാഗത്തിലാണ് സോഹന്‍ റോയ് പുരസ്‌കാരം സ്വന്തമാക്കിയത്. 5 ദിവസം നീണ്ടു നിന്ന പ്രവാസി സംഗമത്തോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും, സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. 

സോഹന്‍ റോയിയുടെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഡാം 999 നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ആദ്യ ചാരിറ്റി സിനിമ എന്ന ബഹുമതി സ്വന്തമാക്കിയ  ''ജല''ത്തിന്റെ നിര്‍മ്മാതാവു കൂടിയായ സോഹന്‍ റോയ് മറ്റൊരു ചിത്രമായ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിലൂടെ ലഭിച്ച വരുമാനം പൂര്‍ണ്ണമായും കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചതും വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ശതകോടീശ്വരന്മാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രൊജക്ട് ഇന്‍ഡിവുഡിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ് സോഹന്‍ റോയ്. 

അറബ് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന ശക്തരായ ഇന്ത്യക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഫോബ്സ് മാസികയുടെ പട്ടികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും സോഹന്‍ റോയ് ഇടം നേടിയിരുന്നു. മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 50 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പിന്റേത്. 1998-ല്‍ സോഹന്‍ റോയ് തുടക്കമിട്ട ഏരീസ് ഗ്രൂപ്പ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നേവല്‍ ആര്‍കിടെക്ചര്‍ കണ്‍സല്‍ട്ടന്‍സിയാണ്. നാലായിരത്തിലധികം ജീവനക്കാര്‍ ഏരീസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.

  


 

global malayali federation award

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES