Latest News

തലൈവറെ കണ്ടപ്പോള്‍ അച്ഛന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്നപോലെ സന്തോഷം കൊണ്ട് വിടരുന്നത് കാണ്ടു; സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം നടി അനശ്വര രാജനും അച്ഛനും അമ്മയും

Malayalilife
 തലൈവറെ കണ്ടപ്പോള്‍ അച്ഛന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്നപോലെ സന്തോഷം കൊണ്ട് വിടരുന്നത് കാണ്ടു; സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം നടി അനശ്വര രാജനും അച്ഛനും അമ്മയും

ന്റെ അച്ഛന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരം രജനീകാന്തിനെ നേരില്‍ കണ്ടുമുട്ടിയ ചിത്രവുമായി നടി അനശ്വര രാജന്‍. തന്റെ അച്ഛനും അമ്മയക്കുമൊപ്പമാണ് നടി രജനികാന്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

അനശ്വര രാജന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ 'വിത്ത് ലവ്'ന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെയാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. ചടങ്ങില്‍ വിശിഷ്ട അതിഥിയായെത്തിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ കണ്ടപ്പോള്‍ അനശ്വരയുടെ അച്ഛനുണ്ടായ സന്തോഷം വാക്കുകള്‍ക്ക് അതീതമായിരുന്നുവെന്ന് നടി പറയുന്നു.

'വെള്ളിത്തിരയില്‍ അച്ഛന്റെ പ്രിയപ്പെട്ട നായകന്‍... ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ നിമിഷം. 'വിത്ത് ലവ്'-ന്റെ പ്രീമിയറിനിടെ തലൈവറെ കണ്ടപ്പോള്‍ അച്ഛന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്നപോലെ സന്തോഷം കൊണ്ട് വിടരുന്നത് കാണുന്നത്, സിനിമ ഒരു വട്ടം പൂര്‍ത്തിയായതുപോലെ എനിക്ക് അനുഭവപ്പെടുന്നു.' എന്നാണ് അനശ്വര സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. 

സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് 'വിത്ത് ലവ്.' എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്. അബിഷന്‍ ജീവിന്താണ് മറ്റൊരു കേന്ദ്ര കഥാപാത്രം.  ഫെബ്രുവരി 6ന് ചിത്രം ആഗോള റിലീസിനെത്തുകയാണ്. 

answara rajan family with rejanikanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES