അന്ന് തൊടുപുഴക്കാരി, നേഴ്‌സ് ഫിലോമിന അമേരിക്കയില്‍ ഹൂസ്റ്റണിലെ ഹെര്‍മന്‍ ഹോസ്പിറ്റലില്‍ ഓണ്‍ ഡ്യൂട്ടിയിലായിരുന്നു. അപ്പോള്‍ രക്തത്തില്‍ കുളിച്ച് ബോധരഹിതനായ ഒരു യുവാവിനെ മറ്റു ഹോസ്പിറ്റല്‍ സ്റ്റാപ്പുകള്‍ ചേര്‍ന്ന് നേഴ്‌സ് ശുശ്രൂഷയ്ക്കായിഫിലോമിനയുടെ വാര്‍ഡിലേക്ക് കൊണ്ടുവന്നു. റോബര്‍ട്ട് എന്ന ആ
ചെറുപ്പക്കാരന്‍ ഒരു ലോഡ് ചരക്കുമായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹ്യൂസ്റ്റണ്‍ സിറ്റിയിലേക്ക് ട്രക്ക് ഓടിച്ചു വരികയായിരുന്നു. പെട്ടെന്നാണ് ആ വലിയ അപകടം സംഭവിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തിന്സൈഡ് കൊടുക്കുന്നതിനിടയില്‍ ട്രക്ക് ഒരു വന്‍ ഗര്‍ത്തത്തിലേക്ക്മറിയുകയാണ് ഉണ്ടായത്. കൂടെയുണ്ടായിരുന്ന സഹായി തല്‍ഷണംമരിച്ചു.
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അക്ഷീണമായ പരിശ്രമവും ദൈവാനുഗ്രഹവും കൊണ്ട് റോബര്‍ട്ട് കണ്ണു തുറന്നു. രണ്ടുമൂന്ന് ദിവസംകൊണ്ട് ഒരുമാതിരി റിക്കവറിയിലേക്ക് എത്തിക്കൊണ്ടിരുന്നു. ആദിവസങ്ങളില്‍ എല്ലാം നേഴ്‌സ് ഫിലോമിനയുടെ വിദഗ്ധമായ നഴ്‌സിംഗ്സേവനം റോബര്‍ട്ടിന്റെ സ്പീഡി റിക്കവറിക്കു വളരെയധികംസഹായകമായി. ആ രോഗിയോടുള്ള ആര്‍ദ്രതയും, ശ്രദ്ധയും, പരിലാളനവും റോബര്‍ട്ടിന്റെ ഹൃദയത്തില്‍ ഫിലോമിന എന്ന നേഴ്‌സ് ആരാധന മൂര്‍ത്തിയായി സ്ഥാനം പിടിച്ചു പറ്റുകയായിരുന്നു. ആ വന്‍കിടഅപകട ചികിത്സയ്ക്ക് ശേഷം ഹോസ്പിറ്റലില്‍ നിന്ന് രോഗി ആയിരുന്നറോബര്‍ട്ട് ഡിസ്ചാര്‍ജ് ആയി പോകുമ്പോള്‍ നേഴ്‌സ് ഫിലോമിനയുടെ രണ്ട്കൈകളും പിടിച്ച് വിതുമ്പി കരഞ്ഞു.
ഹോസ്പിറ്റല്‍ സേവനത്തിനുശേഷംഇപ്രകാരം നിരവധി രോഗികള്‍ ഡിസ്ചാര്‍ജായി പോകുമ്പോഴുംഫിലോമിനക്ക് പ്രത്യേകമായി ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ റോബര്‍ട്ട്ഡിസ്ചാര്‍ജ് ആയി പോയപ്പോള്‍, ഫിലോമിനയുടെ മനസ്സ് ഒന്നു പിടഞ്ഞു.കണ്ണുകള്‍ ഈറനണിഞ്ഞു. അവര്‍ ഇരുവര്‍ക്കും എന്തോ ഒരു നഷ്ടബോധംഅവര്‍ ഇരുവരും അവരുടെ സ്വകാര്യ സെല്‍ഫോണ്‍ നമ്പറുകള്‍ കൈമാറി.എല്ലാം ഒരു നിമിത്തമാകാം അല്ലെങ്കില്‍ ഒരു ദൈവനിശ്ചയമാകാം.
അവരിരുവരും പലപ്രാവശ്യം ഫോണിലൂടെ ബന്ധപ്പെട്ടു. ഒരു നേഴ്‌സ്,
അതുപോലെ ഒരു രോഗി എന്ന ബന്ധത്തിനപ്പുറം ആ ഹൃദയങ്ങള്‍,
മനസ്സുകള്‍ പരസ്പരം അടുക്കുകയായിരുന്നു. തൊടുപുഴയിലെ ഒരു
ഇടത്തരം കുടുംബത്തില്‍ നിന്ന് അമേരിക്കയില്‍ എത്തിയ ഫിലോമിന ഒരു
മാദക സുന്ദരി അല്ലായിരുന്നെങ്കിലും സാമാന്യം കാണാന്‍ കൊള്ളാവുന്ന
ഒരു മലയാളി പെണ്‍കൊടി ആയിരുന്നു. നാട്ടിലെയും അമേരിക്കയിലെയുംചില മലയാളി പയ്യന്മാര്‍ക്ക് അവിവാഹിതയായ ഫിലോമിനായുടെ മേല്‍ഒരു കണ്ണുണ്ടായിരുന്നു. എന്നാല്‍ അധികം സുന്ദരന്‍ അല്ലെങ്കിലും റോബര്‍ട്ട്എന്ന ആ വെളുമ്പന്‍ ചെറുക്കനോട് ആയിരുന്നു ഫിലോമിനക്ക് താല്പര്യം.വെളുമ്പനാണെങ്കിലും, ഹൈസ്‌കൂള്‍ പോലും പാസാകാത്ത വെറുമൊരുട്രക്ക് ഡ്രൈവറെ പ്രേമിക്കാന്‍ നിനക്ക് നാണമില്ലേ?. സ്വന്തം അപ്പന്‍ആരാണെന്നോ അമ്മയാരാണെന്നോ അറിയാതെ അനാഥാലയത്തില്‍ വളര്‍ന്നറോബര്‍ട്ടിന്റെ പിറകെ പോകുന്നത് ഒട്ടും ആശാസ്യമല്ല. അത്തരക്കാരായസായിപ്പന്മാരെ ഒട്ടും വിശ്വസിക്കാന്‍ പാടില്ല. അവരുടെ തൊലി വെളുപ്പ്
കണ്ട് നീ മയങ്ങരുത്. പല കൂട്ടുകാരും, സ്‌നേഹിതരും ഫിലോമിനയെഉപദേശിച്ചു. നല്ല സുന്ദരന്മാര്‍, മലയാളി എന്‍ജിനീയേഴ്‌സ്, മെഡിക്കല്‍ബിരുദധാരികള്‍, നാട്ടിലും അമേരിക്കയിലും നിന്നെ കെട്ടാനായി ക്യൂനില്‍ക്കുമ്പോള്‍ നീ എന്തിന് ഊരും പേരും യോഗ്യതയും ഇല്ലാത്ത, ഈവ്യക്തിയെ ഒരു വെളുമ്പന്‍ എന്ന രീതിയില്‍ മാത്രം പരിഗണന നല്‍കിവിവാഹം കഴിക്കണം?. നാട്ടുകാരും വീട്ടുകാരും ചോദിച്ച് ഫിലോമിനായെ
സമ്മര്‍ദ്ദത്തിലാക്കി. കാര്യം കണ്ട ശേഷം, വെളുമ്പന്‍ റോബര്‍ട്ട് ഒരു ചണ്ടിപോലെ നിന്നെ വലിച്ചെറിയും.എന്നാല്‍ ഫിലോമിന എല്ലാ നെഗറ്റീവ് സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് ഒരുഉറച്ച തീരുമാനമെടുത്തു. റോബര്‍ട്ടിന്റെയും, ഫിലോമിനയുടെയുംവിവാഹം യാതൊരുവിധ ആഡംബരങ്ങളും ഇല്ലാതെ, വളരെ ലളിതമായിഇരുവരുടെയും ഏതാനും ചില സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍പള്ളിയില്‍ വച്ച് നടത്തി. ഒരു ചെറിയ സല്‍ക്കാരവും ഉണ്ടായിരുന്നു.
വിവാഹാനന്തരം ഫിലോയുടെ നാടായ കേരളത്തിലേക്കാണ് നവദമ്പതികള്‍ഹണിമൂണ്‍ ട്രിപ്പ് ആയിപ്പോയത്. കേരളത്തില്‍ എത്തിയ ദമ്പതികള്‍ഫിലോയുടെ മാതാപിതാക്കളെ, ബന്ധുമിത്രാദികളെ ഒക്കെ കണ്ട്പരിചയപ്പെട്ടു. മൂന്നാറിലും പീരുമേടിലും കുമരകത്തും ഹണിമൂണ്‍ട്രിപ്പുകള്‍ നടത്തി. ആലപ്പുഴ കുട്ടനാടന്‍ ഹൗസ് ബോട്ടില്‍ ഉള്ള ഹണിമൂണ്‍
ട്രിപ്പുകള്‍ അവര്‍ ഇരുവരും ആസ്വദിച്ചു. കേരള സ്‌റ്റൈല്‍ കുറുമുണ്ടുടുത്,അതു അരയില്‍ നിന്നു പറിഞ്ഞു പോകാതെ അരയില്‍ ബെല്‍റ്റ് കെട്ടിമൂവാറ്റുപുഴയാറില്‍ ചാടി മുങ്ങി നീന്തി കുളിക്കുന്നത് റോബര്‍ട്ട്സായിപ്പിനു ഒരു നവ്യ അനുഭൂതിയും ഹരവും നല്‍കി.
വിവാഹത്തിനു മുമ്പ് മറ്റുള്ളവര്‍ പറഞ്ഞിരുന്ന മാതിരി ഒന്നും വിവാഹഅനന്തര ജീവിതത്തില്‍ സംഭവിച്ചില്ല. വളരെ പോസിറ്റീവായി തന്നെ ആദമ്പതികളുടെ വൈവാഹിത ജീവിതം മുന്നേറി. മാതൃകാപരമായ ദാമ്പത്യം,റോബര്‍ട്ട് ജോലി ചെയ്തുകൊണ്ടു തന്നെ കോളേജില്‍ പോയി പഠിച്ച്ഡബിള്‍ ഡോക്ടറേറ്റ് വരെ നേടി. അതിനിടയില്‍ തന്നെ പല ഉന്നതബിരുദങ്ങളും നേടി ഫിലോമിന ഹെര്‍മന്‍ ഹോസ്പിറ്റലില്‍അഡ്മിനിസ്‌ട്രേറ്റര്‍ പദവി വരെ എത്തി. അവരുടെ ഏക മകള്‍ സാറാ
റോബര്‍ട്ട് ഒരു മികച്ച കമ്പനിയുടെ പ്രസിഡന്റായി ചാര്‍ജ് എടുത്തിരുന്നു.
സാറ റോബര്‍ട്ട് വിദ്യാഭ്യാസത്തില്‍ മികച്ച നേട്ടങ്ങളും ഡിഗ്രികളും ആണ്
കൈമുതലാക്കിയിരുന്നത്.
ഇതിനിടയില്‍ ഈ കുടുംബം പലവട്ടം ഏഴാം കടലിനക്കരെയുള്ള കേരളം
സന്ദര്‍ശിച്ചു. ഫിലോമിനയുടെ ജന്മനാട് കേരളം റോബര്‍ട്ടിനുംകുടുംബത്തിനും പ്രിയപ്പെട്ടത് തന്നെയായിരുന്നു. കേരളത്തിലെ മലനാടിന്റെകവാടങ്ങള്‍ ആയ തൊടുപുഴ മൂവാറ്റുപുഴ കോതമംഗലം ചുറ്റുവട്ടംഅവര്‍ക്കൊരിക്കലും മറക്കാന്‍ പറ്റിയില്ല. വാഴക്കുളം പൈനാപ്പിളിന്റെമാഹാത്മ്യത്തെ പറ്റി റോബര്‍ട്ടും വാചാലന്‍ ആകുന്നുണ്ട്.
കാലങ്ങള്‍ കുറേ അധികം കടന്നുപോയി. റോബര്‍ട്ടിനും, ഫിലോമിനക്കുംഏതാണ്ട് 90 വയസ്സ് കഴിഞ്ഞു. വാര്‍ദ്ധക്യത്തിന്റേതായ എല്ലാഅവശതകളും അവരിവര്‍ക്കുമുണ്ട്. അവരിവര്‍ക്കും കേള്‍വി കുറവുണ്ട്.
ഓര്‍മ്മക്കുറവുണ്ട്. പലവിധ ഔഷധങ്ങള്‍ അവര്‍ ഇരുവരുംകഴിക്കുന്നുണ്ട്. റോബര്‍ട്ട് ഇന്ന് വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്.കാരണം തളര്‍വാദം വന്ന് രണ്ട് കാലും തളര്‍ന്നു പോയി ഫിലോമിനക്കുംചിലപ്പോഴൊക്കെ ഊന്നു വടിയുടെ സഹായം വേണം നടക്കാന്‍.
എന്നാല്‍ ഫിലോക്ക് അടുത്തകാലത്തായി കൂടുതല്‍ അസ്വസ്ഥത. റോബര്‍ട്ടുംഫിലോയും ഒരു സഹായിയോടൊപ്പം ഹൂസ്റ്റണിലെ എംഡി ആന്‍ഡേഴ്‌സണ്‍മെഡിക്കല്‍ സെന്ററില്‍ എത്തി. ഫിലോക്ക് ബ്ലഡ് കാന്‍സറിന്റെ തുടക്കംആണോ എന്നൊരു സംശയം. ഒന്ന് ചെക്ക് ചെയ്ത് സംശയം തീര്‍ക്കാമല്ലോഎന്ന് കരുതി വന്നതാണ്. ഭാര്യയുടെ ക്ഷീണവും അവശതയും ഓര്‍ത്ത്റോബര്‍ട്ട് വളരെയധികം അസ്വസ്ഥനായിരുന്നു. ഇക്കാലത്ത് ഇതുപോലെമാതൃക ദാമ്പത്യം അനുഷ്ഠിച്ചിരുന്ന ദമ്പതിമാരെ കാണുക അപൂര്‍വ്വമാണ്.
അതും രണ്ട് രാജ്യത്ത് നിന്നും, രണ്ടു പാരമ്പര്യങ്ങളില്‍ നിന്നും, രണ്ട്സംസ്‌കാരത്തില്‍ നിന്നും കൂടി ചേര്‍ന്ന ദമ്പതികള്‍. അത്ര ഗാഢവുംതീക്ഷണവും ആയ സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ടവര്‍.
വിവാഹബന്ധത്തിന്റെ തുടക്കത്തില്‍ എല്ലാവരും എഴുതിത്തള്ളിയിരുന്നആ ഭാര്യഭര്‍തൃ ബന്ധം കണ്ടു എല്ലാവരും അത്ഭുതപ്പെടുകയാണിപ്പോള്‍.വീല്‍ചെയറില്‍ ഇരുന്നപ്പോഴും തൊട്ടടുത്ത് നില്‍ക്കുന്ന പ്രിയതമയുടെവിരലില്‍ അദ്ദേഹം ഒരു കൈ കൊണ്ട് മുറിക്കിപ്പിടിക്കുന്നുണ്ടായിരുന്നു.മെഡിക്കല്‍ ചെക്കപ്പില്‍ ഭാര്യക്ക് ബ്ലഡ് കാന്‍സര്‍ ആണെന്ന് കണ്ടെത്തി.അതറിഞ്ഞ റോബര്‍ട്ട് ഞെട്ടിത്തരിച്ചു കണ്ണീരൊഴുക്കി.
രണ്ടുവര്‍ഷത്തോളം കീമൊ തെറാപ്പി അടക്കം ചികിത്സ നടത്തി.കീമോതെറാപ്പി എടുത്തപ്പോള്‍ ഫിലോയുടെ മുടി ആകെ കൊഴിഞ്ഞുപോയി തലയില്‍ വിഗ് വെച്ചു. അവള്‍ മരിച്ചു കഴിഞ്ഞാല്‍ ഒരു
നിമിഷം പോലും ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കില്ല. റോബര്‍ട്ട് കണ്ടമിടറികണ്ണീരൊലിപ്പിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങള്‍ രണ്ടു ശരീരവും ഒരു
ആത്മാവുമാണ്. പ്രിയതമ ഫിലോക്കു ക്യാന്‍സര്‍ രോഗം വളരെ സീരിയസ് കണ്ടീഷനില്‍
എത്തി. വീല്‍ ചെയറില്‍ ചെരിഞ്ഞ് ഇരുന്നുകൊണ്ട് റോബര്‍ട്ട്,പ്രിയതമയുടെ കൈകള്‍ തിരുമ്മി കൊടുത്തു അവരുടെ മുഖത്തുംനെറുകയിലും ചുംബിച്ചു. ഡ്യൂട്ടി നേഴ്സ്സുകളും, ഡോക്ടര്‍മാരും മതിയായപരിചരണം നല്‍കി. എന്നാല്‍ ഫിലോയുടെ ശ്വാസം നിലച്ചു.
ഹൃദയമിടിപ്പു നിന്നു. രോഗിയായ പ്രിയതമ ഇഹലോകവാസംവെടിഞ്ഞു.ആഘാതം താങ്ങാന്‍ ആകാതെ, ഫിലോമിനയുടെ പ്രിയതമന്‍ റോബര്‍ട്ട്രണ്ടു കാലുകളും തളര്‍വാദം വന്നു തകര്‍ന്നുപോയ ആ നിസ്വനായമനുഷ്യന്‍ വീല്‍ചെയറില്‍ നിന്ന് മറിഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍മെഡിക്കല്‍ സ്റ്റാഫുകള്‍ താങ്ങിപ്പിടിച്ചു. ആ മനുഷ്യന്‍ റോബര്‍ട്ടും തന്റെപ്രിയതമയോടൊപ്പം നിത്യതയിലേക്ക് യാത്രയായി. രണ്ട് ഫ്യൂണറല്‍
സര്‍വീസുകളും ഒരുമിച്ച് തന്നെ നടത്തി.
അവരുടെ ഏക മകള്‍ സാറ സ്വന്തം മാതാപിതാക്കളുടെ ഓര്‍മ്മ ദിനം
എംഡി ആന്‍ഡേഴ്‌സണ്‍ ക്യാന്‍സര്‍ ഹോസ്പിറ്റലില്‍ വരും. 200 ക്യാന്‍സര്‍
രോഗികള്‍ക്കുള്ള ഭക്ഷണത്തിനുള്ള തുക അവര്‍ അവിടെ കൊടുക്കും.
കുറെയധികം രോഗികള്‍ക്ക് വീല്‍ചെയര്‍ വാങ്ങി കൊടുക്കുകയും ചെയ്യും.
സ്വന്തം പിതാവ് റോബര്‍ട്ട് സഞ്ചരിച്ചിരുന്ന ആ വീല്‍ചെയര്‍ ഇപ്പോഴും
മകള്‍ സാറായുടെ പ്രാര്‍ത്ഥന മുറിയില്‍ സൂക്ഷിക്കുന്നു. അതിന്
ഇരുവശത്തും മലയാളിയായ അമ്മ ഫിലോയും, വെള്ളക്കാരന്‍ ആയ
അച്ഛന്‍ റോബര്‍ട്ടും നില്‍ക്കുന്ന ചിത്രങ്ങളും വച്ചിട്ടുണ്ട്.കഴിഞ്ഞ കൊല്ലം സാറാ തന്റെ അമ്മ ഫിലോയുടെ ജന്മനാടായ,തൊടുപുഴ അടുത്തുള്ള പൈങ്ങോട്ടൂര്‍ വിശുദ്ധ അന്തോനീസ് പള്ളിയില്‍പോയി പ്രാര്‍ത്ഥിക്കുകയും അവിടെ ചുറ്റുവട്ടത്തിലുള്ള കുറെ
അഗതികള്‍ക്കു ധനസഹായം നല്‍കുകയും ചെയ്തു.