ആഴിയിലെങ്ങും മാനവ കോപതാപങ്ങള്‍ തണുക്കും കാലം
മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികള്‍ മിന്നും കാലം
വെറും ദേശീയതക്കപ്പുറം മതിലുകള്‍ക്കപ്പുറം സര്‍വ്വലോകരും
ഒന്നായി ഒരുമയോടെ തന്‍ മനസുകള്‍ സന്മനസ്സുകളാക്കി
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനമെന്ന മഹനീയ സന്ദേശം
നെഞ്ചിലേറ്റി സര്‍വലോക മാനവരെങ്ങും ആഘോഷിക്കും
കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം
പുഷ്പിതമാം പൂവാടികള്‍ തേന്‍ മധുരമായി എത്തുകയായി
സമര്‍പ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാര്‍ദ
ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും
കുളിര്‍മയില്‍ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും
ആശയറ്റവര്‍ക്കു അത്താണിയായി കൂരിരുള്‍ താഴ്വരകള്‍
പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം
ആകാശ നീലിമയില്‍ പരിഭാവന സ്‌നേഹ കീര്‍ത്തനങ്ങള്‍
മുഴങ്ങട്ടെ ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം
ലോകമാനവ ഹൃദയത്തിന്‍ അള്‍ത്താരകളില്‍ പ്രതിഷ്ഠിക്കാം
പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങള്‍ ഇല്ലാത്ത നശീകരണങ്ങള്‍
കൊല്ലും കൊലയും മത വെറികളും വേലിക്കെട്ടുകളും
ഇല്ലാത്ത നിര്‍മല മാനവ ഹൃദയ വിശാലമാം ഒരു ലോകം
മാനവികമാം കൊട്ടിഘോഷിക്കാത്ത സല്‍കര്‍മ്മങ്ങള്‍
അതാകട്ടെ ഇ ക്രിസ്മസ് രാപ്പകല്‍ ആഘോഷ മുഖമുദ്രകള്‍