കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനമാണ് മിലന്‍ ഡിസൈന്‍സ്. സെലിബ്രിറ്റികളുടെ ഉള്‍പെടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്താണ് മിലന്‍ ഡിസൈന്‍സ് ശ്രദ്ധേയമായത്. ഇപ്പോള്‍ മിലന്‍ ഡിസൈന്‍സിന്റെ വസ്ത്രമണിഞ്ഞ് എത്തിയ റിമി ടോമിയുടെ ചിത്രങ്ങളും ഓണം കളക്ഷനുകളുമാണ് വൈറലാകുന്നത്.
മഞ്ജുവാര്യര്‍, പേളി മാണി, നടി വിഷ്ണുപ്രിയ, നൂറിന്‍ ഷെരീഫ്, റിമി ടോമി തുടങ്ങി നിരവധി കസ്റ്റമേഴ്‌സാണ് മിലന്‍ സിഡൈന്‍സിനുള്ളത്. അത്രമേല്‍ മനോഹരമാണ് ഇവരുടെ ഓരോ വസ്ത്രവും. പേളി മാണി വിവാഹത്തിന് ധരിച്ച സാരി ഏറെ ശ്രദ്ധേയമായിരുന്നു. റെഡ് ചില്ലി നിറത്തില്‍ സ്വര്‍ണവര്‍ണവും ഉള്‍പെടുന്ന ഡബിള്‍ ഷേഡ് കാഞ്ചീപുരം പട്ടുസാരിയാണ് പേളി കല്യാണത്തിനായി തെരെഞ്ഞെടുത്തത്. മിലന്‍ ഡിസൈന്‍സ് ഒരുക്കിയ ഈ സാരിയുടെ മുന്താണിയില്‍ പേളിയുടെയും ശ്രീനിയുടെയും ചിത്രം തുന്നിചേര്‍ത്തിരുന്നു. ഇപ്പോള്‍ മിലന്‍ ഡിസൈന്‍സിന്റെ ഓണം കളക്ഷനുകളാണ് ശ്രദ്ധ നേടുന്നത്.
ലക്‌നോവി ഓണം കളക്ഷനുകളുമായിട്ടാണ് മിലന്‍ ഡിസൈന്‍സ് എത്തിയിരിക്കുന്നത്. വെള്ള നിറത്തിലാണ് വസ്ത്രങ്ങളെത്തുന്നത്. ഗൗണ്‍, സാരി തുടങ്ങി വിവിധ വസ്ത്രങ്ങളില്‍ ഓണം കളക്ഷനുകള്‍ എത്തുന്നുണ്ട്.