മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെയും നിര്‍മ്മാതാവ് സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയുടെ പന്ത്രണ്ടാം ജന്മദിനമാണിന്ന്. 'ആലി' എന്ന് മാതാപിതാക്കളും സ്‌നേഹത്തോടെ 'അല്ലി' എന്ന് ആരാധകരും വിളിക്കുന്ന കൊച്ചുമിടുക്കിയുടെ പിറന്നാള്‍ വിശേഷങ്ങള്‍ സിനിമാലോകവും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. മകളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന പൃഥ്വിയും സുപ്രിയയും പൊതുവെ സോഷ്യല്‍ മീഡിയയില്‍ മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പങ്കുവെക്കാറില്ല. എന്നാല്‍ ആ പതിവ് തെറ്റിച്ചുകൊണ്ട്, എല്ലാ ജന്മദിനങ്ങളിലുമെന്നപോലെ ഇത്തവണയും മകളുടെ മനോഹരമായ ചിത്രങ്ങളും ഒപ്പം വാത്സല്യം നിറഞ്ഞ കുറിപ്പുകളും ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
'പിറന്നാള്‍ ആശംസകള്‍, ഞങ്ങളുടെ വെളിച്ചമേ! നീ നീയായിരിക്കുന്ന രീതിയിലും, നീ ഒരു നല്ല വ്യക്തിയായി വളരുന്ന വളരുന്നതിലും അമ്മയ്ക്കും അച്ഛനും അളവറ്റ അഭിമാനമുണ്ട്. മകളെ 'സണ്‍ഷൈന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകള്‍ ഏറെ ഹൃദ്യമാണ്: 'ജന്മദിനാശംസകള്‍ സണ്‍ഷൈന്‍! നീ ഇന്ന് എന്തായിരിക്കുന്നുവോ, ഭാവിയില്‍ ഏതു നല്ല വ്യക്തിയായി നീ വളര്‍ന്നു വരുന്നുവോ അതില്‍ മമ്മയ്ക്കും ദാദയ്ക്കും ഒരുപാട് അഭിമാനമുണ്ട്. ചുറ്റുമുള്ള ലോകത്തോടുള്ള നിന്റെ കാരുണ്യവും സ്‌നേഹവും ഒരു പ്രചോദനമാണ്; നീയായിരുന്നുകൊണ്ട് തന്നെ ജീവിതത്തെക്കുറിച്ച് എത്രയോ കാര്യങ്ങളാണ് പലപ്പോഴായി നീ മമ്മയെയും ദാദയെയും പഠിപ്പിച്ചത്! ചിറകടിച്ചുയര്‍ന്നു പറക്കുക... ജീവിതത്തെ നീ ഇപ്പോള്‍ സ്‌നേഹിക്കുന്നതുപോലെ തന്നെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുക!'
'12-ാം ജന്മദിനാശംസകള്‍ അല്ലിക്കുട്ടീ! നീ ഇത്ര പെട്ടെന്ന് വളര്‍ന്നു വലുതായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല! ആശുപത്രിയില്‍ നിന്ന് നിന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നീ ഏറ്റവും മികച്ചൊരു മകളാണ്, ഞങ്ങളുടെ രണ്ടുപേരുടെയും ഏറ്റവും നല്ല ഗുണങ്ങളെല്ലാമുള്ളത് നിന്നിലാണെന്ന് എനിക്ക് തോന്നാറുണ്ട്; ഈ കുസൃതിത്തരങ്ങളും തിരിച്ചുപറയലുമൊക്കെ എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്ക് ഒട്ടും സംശയമില്ല! എപ്പോഴും ദയയുള്ളവളായും സ്‌നേഹമുള്ളവളായും മറ്റുള്ളവരെ മനസ്സിലാക്കുന്നവളായും ജീവിക്കുക, കാരണം ഈ ലോകം ശരിക്കും ഒരു സര്‍ക്കസ് തന്നെയാണ്! നീ ഇന്ന് എന്തായിരിക്കുന്നുവോ, ഭാവിയില്‍ എന്തായി മാറാന്‍ പോകുന്നുവോ അതില്‍ മമ്മയ്ക്കും ദാദയ്ക്കും ഒരുപാട് അഭിമാനമുണ്ട്! ഒരുപാട് സ്‌നേഹം!' സുപ്രിയയും കുറിച്ചു.