നീയില്ലാതെ 4 വര്‍ഷം ജീവിച്ചു, ഇനി ഒരു നിമിഷം പോലും വയ്യ, എന്റെ എപ്പോഴത്തെയും കൂട്ടുകാരി'; അനശ്വരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ രാജന്‍ 

Malayalilife
നീയില്ലാതെ 4 വര്‍ഷം ജീവിച്ചു, ഇനി ഒരു നിമിഷം പോലും വയ്യ, എന്റെ എപ്പോഴത്തെയും കൂട്ടുകാരി'; അനശ്വരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ രാജന്‍ 

നീയില്ലാതെ ഞാന്‍ നാല് വര്‍ഷം ജീവിച്ചു. ഇനി ഒരു നിമിഷം പോലും നീയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ വയ്യ. എന്റെ എപ്പോഴത്തേയും കൂട്ടുകാരി...' - യുവനടി അനശ്വര രാജന്റെ ജന്മദിനത്തില്‍ സഹോദരി ഐശ്വര്യ രാജന്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലെ വാക്കുകളാണിത്. അനശ്വരയ്‌ക്കൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ നല്‍കിയ ആശംസാക്കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനസ്സ് തൊടുകയാണ്. 'നീയില്ലാതെ ഞാന്‍ നാല് വര്‍ഷം ജീവിച്ചു. ഇനി ഒരു നിമിഷം പോലും നീയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ വയ്യ. എന്റെ എപ്പോഴത്തേയും കൂട്ടുകാരി. എന്റെ എവരിഡെ മൂഡ്. ജന്മദിനാശംസകള്‍ എന്റെ ട്വിങ്കിളിങ് യെല്ലോ' എന്നായിരുന്നു ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

ഇതിനൊപ്പം സഹോദരി, പ്രിയപ്പെട്ടവള്‍, കുടുംബം, എന്നും കൂടെയുള്ളവള്‍, പെണ്‍കുട്ടികള്‍, സ്ത്രീത്വം എന്നീ വാക്കുകൂട്ടങ്ങളും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. അനശ്വര രാജന്റെ സഹോദരി എന്നറിയപ്പെടുന്നതില്‍ തനിക്ക് സന്തോഷവും അഭിമാനവും മാത്രമേയുള്ളൂവെന്ന് മുന്‍പ് ഐശ്വര്യ പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തില്‍ ആദ്യമായി തന്നോട് 'നിനക്ക് ഇഷ്ടമുള്ളതെന്തും വാങ്ങിക്കോളൂ' എന്ന് പറഞ്ഞത് അനശ്വരയാണെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ബാലതാരമായി കടന്നുവന്ന്, ഇന്ന് മലയാളത്തിലെ മുന്‍നിര നായികയായി വളര്‍ന്ന താരമാണ് അനശ്വര രാജന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം ഇതിനോടകം ജനപ്രീതി നേടിക്കഴിഞ്ഞു. 

ഇപ്പോഴിതാ തെലുങ്കിലും സജീവമാകാന്‍ തയ്യാറെടുക്കുകയാണ് അനശ്വര. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അനശ്വര അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രം 'കാക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകളുടെ വേഷത്തിലാണ് അനശ്വര എത്തുന്നത്. 'ഹാര്‍ട്ട് ഓഫ് കാക്ക' എന്നാണ് അനശ്വരയുടെ കഥാപാത്രത്തെക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2027 ജനുവരി 13-നാണ് റിലീസ് ചെയ്യുന്നത്.

aishwarya rajan wishes anaswara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES