Latest News

നല്ല രീതിയില്‍ പിആര്‍ കൊടുത്തിട്ട് പോകുക; നിങ്ങള്‍ ആളുകളിലേക്ക് എത്താന്‍ ഏറ്റവും നല്ല ടിപ് അതാണ്; എനിക്ക് പറ്റാതെ പോയ കാര്യവും അതാണ്;ബിഗ് ബോസിലേക്ക് പോകുന്നവര്‍ക്ക് ഉപദേശവുമായി ആര്‍ജെ ബിന്‍സി

Malayalilife
നല്ല രീതിയില്‍ പിആര്‍ കൊടുത്തിട്ട് പോകുക; നിങ്ങള്‍ ആളുകളിലേക്ക് എത്താന്‍ ഏറ്റവും നല്ല ടിപ് അതാണ്; എനിക്ക് പറ്റാതെ പോയ കാര്യവും അതാണ്;ബിഗ് ബോസിലേക്ക് പോകുന്നവര്‍ക്ക് ഉപദേശവുമായി ആര്‍ജെ ബിന്‍സി

സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയിലൂടെയെത്തി ബിഗ് ബോസിലൂടെ പ്രേക്ഷകപ്രീതി നേടിയ ആര്‍ജെ ബിന്‍സി, പുതിയ സീസണിലേക്ക് മത്സരിക്കാന്‍ എത്തുന്നവര്‍ക്ക് ചില നിര്‍ണായക ഉപദേശങ്ങളുമായി രംഗത്ത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് പുതിയ മത്സരാര്‍ത്ഥികള്‍ക്കായി താരം ചില കാര്യങ്ങള്‍ പങ്കുവെച്ചത്.

ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് കൃത്യമായി ഒരു പിആര്‍ (PR) കൊടുക്കുക എന്നതാണെന്ന് ബിന്‍സി വ്യക്തമാക്കുന്നു. ഇത് തമാശയായി പറയുന്നതല്ലെന്നും ആളുകളിലേക്ക് എറ്റവും വേഗത്തില്‍ എത്താന്‍ അത് ഉപകാരപ്പെടുമെന്നും താരം പറയുന്നു. തനിക്ക് പിആര്‍ ഇല്ലാതിരുന്നതില്‍ വിഷമമുണ്ടെന്നും, അന്ന് അതുകൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമായിരുന്നു എന്നും ബിന്‍സി തുറന്നുപറഞ്ഞു.

ഭാവിയില്‍ എന്ത് സംഭവിക്കും, പുറത്തിറങ്ങിയാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്നൊക്കെ ഭയന്ന് ഷോയില്‍ ഒന്നും ചെയ്യാതിരിക്കരുത് എന്നതാണ് ബിന്‍സി നല്‍കുന്ന മറ്റൊരു ഉപദേശം. മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ യാതൊരു മടിയും കൂടാതെ ചെയ്യുക, എങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നും, ജനങ്ങളും ടീമും അത് പോസിറ്റീവായി എടുത്താല്‍ ഉറപ്പായും വിജയം നേടാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

rj bincy explains biggboss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES