Latest News

സ്‌ട്രോക്കില്‍ നിന്ന് രക്ഷനേടാന്‍ അറിയേണ്ട കാര്യങ്ങള്‍

Malayalilife
 സ്‌ട്രോക്കില്‍ നിന്ന് രക്ഷനേടാന്‍ അറിയേണ്ട കാര്യങ്ങള്‍


സ്ട്രോക്കിന് ഉണ്ടാകുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ : സ്‌ട്രോക്കില്‍ നിന്ന് രക്ഷനേടാന്‍ അറിയേണ്ട കാര്യങ്ങള്‍

മസ്തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ രക്തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുന്നത് വഴി മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുന്ന അടിയന്തര വൈദ്യശാസ്ത്ര സാഹചര്യമാണ് സ്ട്രോക്ക് (Stroke). ഇത് എത്രയും വേഗം അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ട വളരെ ഗുരുതരമായ ഒരു അവസ്ഥയാണ്. പ്രായോഗികമായി ഒരാള്‍ക്ക് സ്ട്രോക്ക് ഉണ്ടാകുന്ന എല്ലാ സമയത്തും അടുത്ത് ഒരു ഡോക്ടര്‍ ഉണ്ടാകണമെന്നില്ല.ഇത്തരം സാഹചര്യങ്ങളില്‍ രോഗനിര്‍ണ്ണയവും ചികിത്സയും കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന 5 പ്രധാന തെറ്റുകളെക്കുറിച്ച് അറിയാം...

* തെറ്റ് 1: ലക്ഷണങ്ങള്‍ താനേ മാറുമെന്ന് കരുതി കാത്തിരിക്കുന്നത് - സ്ട്രോക്ക് എത്ര ചെറുതാണെങ്കിലും അത് ഉടനടി വൈദ്യസഹായം തേടേണ്ട അടിയന്തര സാഹചര്യമാണ്. ലക്ഷണങ്ങള്‍ സ്വയം കുറയുമെന്ന് കരുതി കാത്തിരിക്കുന്നത് വളരെ വലിയൊരു തെറ്റാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മെച്ചപ്പെട്ടേക്കാം. ഇത് ഒരു വലിയ സ്ട്രോക്കിന് മുന്നോടിയായി വരുന്ന 'ടി.ഐ.എ' (Transient Ischemic Attack - താത്കാലിക മസ്തിഷ്‌കാഘാതം) ആകാം. അതിനാല്‍ പെട്ടെന്നുണ്ടാകുന്ന തളര്‍ച്ചയോ സംസാര തടസ്സമോ കുറഞ്ഞു എന്ന് കരുതി ഒരിക്കലും നിസ്സാരമായി കാണരുത്.

* തെറ്റ് 2: രോഗിയെ വീട്ടില്‍ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കുന്നത് - സ്ട്രോക്ക് ഒരു അടിയന്തര സാഹചര്യമാണ്. വീട്ടില്‍ സമയം കളയുന്നത്, അത്യാവശ്യ ചികിത്സകള്‍ ഏറ്റവും ഫലപ്രദമായി നല്‍കാന്‍ കഴിയുന്ന വിലപ്പെട്ട സമയം ('ഗോള്‍ഡന്‍ അവര്‍') നഷ്ടപ്പെടുത്തും. വൈകുന്ന ഓരോ മിനിറ്റും മസ്തിഷ്‌കത്തിന് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഭക്ഷണവും വെള്ളവും നല്‍കുന്നത് - സ്ട്രോക്ക് വരുന്നത് രോഗിയുടെ ആഹാരവും വെള്ളവും ഇറക്കാനുള്ള ശേഷിയെ ബാധിച്ചേക്കാം. ശരിയായി വിഴുങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഭക്ഷണവും വെള്ളവും വയറ്റിലേക്ക് പോകുന്നതിന് പകരം ശ്വാസകോശത്തിലേക്ക് കടക്കാം. ഇതിനെ 'ആസ്പിറേഷന്‍' (Aspiration) എന്ന് വിളിക്കുന്നു, ഇത് ന്യുമോണിയക്ക് (Pneumonia) കാരണമാകും. അതുകൊണ്ട് ആശുപത്രിയിലെത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതുവരെ കാത്തിരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.'

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആസ്പിരിന്‍ (Aspirin) നല്‍കുന്നത് - കൗണ്ടറുകളില്‍ എളുപ്പത്തില്‍ ലഭ്യമാണ് എന്നതുകൊണ്ട് മാത്രം സ്ട്രോക്ക് ഉണ്ടാകുമ്പോള്‍ ആസ്പിരിന്‍ ഗുളിക നല്‍കരുത്.എല്ലാ സ്ട്രോക്കുകളും രക്തം കട്ടപിടിക്കുന്നത് കൊണ്ടാവണമെന്നില്ല. ചില സ്ട്രോക്കുകള്‍ മസ്തിഷ്‌കത്തിലെ രക്തസ്രാവം (Bleeding) കാരണവുമാകാം. രണ്ടിന്റെയും ലക്ഷണങ്ങള്‍ ഒരുപോലെ തോന്നാമെങ്കിലും ചികിത്സ തികച്ചും വ്യത്യസ്തമാണ്. സി.ടി സ്‌കാന്‍ (CT Scan) ചെയ്യുന്നതിന് മുന്‍പ് ആസ്പിരിന്‍ നല്‍കുന്നത്, രക്തസ്രാവം മൂലമുള്ള സ്ട്രോക്ക് ആണെങ്കില്‍ അത് കൂടുതല്‍ അപകടകരമാകും.

 സ്ട്രോക്ക് എമര്‍ജന്‍സി കെയര്‍ ഉള്ള ആശുപത്രിക്ക് പകരം ചെറിയ ക്ലിനിക്കുകളിലേക്ക് പോകുന്നത് - അടുത്തുള്ള ഒരു ചെറിയ ക്ലിനിക്കില്‍ അടിയന്തര സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നില്ല. സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനിറ്റും പ്രധാനമാണ്. അതിനാല്‍ അടിയന്തര സ്ട്രോക്ക് പരിചരണ സൗകര്യമുള്ള (Emergency Stroke Care) വലിയ ആശുപത്രിയിലേക്ക് രോഗിയെ നേരിട്ട് എത്തിക്കുക.

പ്രധാന ലക്ഷണങ്ങള്‍
തലകറക്കം, കാഴ്ചക്കുറവ്, ദൃശ്യങ്ങള്‍ രണ്ടായി കാണുക, നടക്കുമ്പോള്‍ വീണുപോവുക, ബോധം മറയുക, അപസ്മാരം, കണ്ണിന്റെ കൃഷ്ണമണികള്‍ ഒരു വശത്തേക്ക് പോവുക, അന്തംവിടുക, സംസാരിക്കാന്‍ ബുദ്ധിമുട്ടുക, പറയുന്നത് മനസ്സിലാകാതിരിക്കുക, നടക്കുമ്പോള്‍ വേച്ചുവേച്ച് പോവുക.
 

prevent having a strok

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES