തമിഴ് നടി നിവേദിത സതീഷ് വിവാഹിതയാകുന്നു. ബിസ്നസ്സ്മാനും ഫോട്ടോഗ്രാഫറുമായ സുഹൈബ് മുഹമ്മദ് ആണ് വരന്‍. വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുളള ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
മോഡലിംങ് രംഗത്തിലൂടെയായിരുന്നു നിവേദിത അഭിനയരംഗത്തെത്തുന്നത്. 2017 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മകളിര്‍ മട്ടും എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രത്തില്‍ ശരണ്യയുടെ ചെറുപ്പകാലമാണ് നടി അവതരിപ്പിച്ചത്.
സില്ലു കറുപ്പാട്ടി, ക്യാപ്റ്റന്‍ മില്ലര്‍, ഉടന്‍പിറപ്പെ എന്നിവയാണ് താരത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. സുഴല്‍ എന്ന വെബ് സീരീസിലെ നിവേദിതയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.