Latest News

ബൈക്ക് അപകടത്തെ തുടര്‍ന്ന് കാല്‍മുട്ടിനേറ്റ പരുക്ക് ഉണ്ടായിട്ടും ലക്ഷ്യം കീടക്കാനായി; പരിമിതികളെ മറികടക്കാന്‍ ഓരോ തവണയും എന്നെ പ്രചോദിപ്പിച്ചതിന് ബിനീഷ് ചന്ദ്രയ്ക്ക് നന്ദി; മലയാറ്റൂര്‍ മല കയറിയ ചിത്രങ്ങള്‍ പങ്ക് വച്ച് മഞ്ജു വാര്യര്‍ കുറിച്ചത്

Malayalilife
ബൈക്ക് അപകടത്തെ തുടര്‍ന്ന് കാല്‍മുട്ടിനേറ്റ പരുക്ക് ഉണ്ടായിട്ടും ലക്ഷ്യം കീടക്കാനായി; പരിമിതികളെ മറികടക്കാന്‍ ഓരോ തവണയും എന്നെ പ്രചോദിപ്പിച്ചതിന് ബിനീഷ് ചന്ദ്രയ്ക്ക് നന്ദി; മലയാറ്റൂര്‍ മല കയറിയ ചിത്രങ്ങള്‍ പങ്ക് വച്ച് മഞ്ജു വാര്യര്‍ കുറിച്ചത്

കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാറ്റൂര്‍ മല കയറുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. ഇപ്പോള്‍ നടി തന്നെ ഇതിനെക്കുറിച്ച് കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്. കാല്‍മുട്ടിനേറ്റ പരിക്കിന്റെ ആശങ്കകള്‍ മാറ്റിവെച്ച് മലയാറ്റൂര്‍ മല കയറിയതിന്റെ സന്തോഷത്തിലാണ് താരം. യാത്രയുടെ ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.

'ആരോഗ്യത്തോടെയിരിക്കുക എന്നത് നമ്മള്‍ പലപ്പോഴും ആഘോഷിക്കാന്‍ മറന്നുപോകുന്ന ഒരു വിജയമാണ്. ഒരു ചെറിയ ബൈക്ക് അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ഭേദമായി വരുന്ന സമയത്താണ് മനോഹരമായ മലയാറ്റൂര്‍ മല കയറാന്‍ തുടങ്ങിയത്. അതിനാല്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എക്കാലത്തെയും ഏറ്റവും സുരക്ഷിതവും ഓര്‍മ്മയില്‍ നില്‍ക്കുന്നതുമായ മലകയറ്റങ്ങളില്‍ ഒന്നായി അത് മാറി. ആരോഗ്യപരിപാലനം രസകരവും ആസ്വാദ്യകരവുമാക്കാമെന്ന് തെളിയിച്ച ഹാല്‍വിങ് ടീമിന് അഭിനന്ദനങ്ങള്‍. എന്റെ പരിമിതികളെ മറികടക്കാന്‍ ഓരോ തവണയും എന്നെ പ്രചോദിപ്പിച്ചതിന് ബിനീഷ് ചന്ദ്രയ്ക്കും നന്ദി ' മഞ്ജു വാര്യര്‍ കുറിച്ചു.

ഏതായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്.


 

manju warrier malayattoor trekking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES