യാത്ര ചെയ്യുമ്പോഴും മറ്റും മുടി അഴിച്ചിടുന്നത് മുടിയുടെ തുമ്പു പിളരുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. മുടിത്തുമ്പു പിളരുക മാത്രമല്ല, കാറ്റില്‍ മുടി ജട പിടിയ്ക്കുകയും ചെയ്യും. മുടി വരണ്ടുപോകാനുള്ള ഒരു കാരണം കൂടിയാണിത്. മുടി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് കെട്ടി വയ്ക്കേണ്ടതും വളരെ പ്രധാനം.
*കിടക്കുമ്പോള്‍ മുടി അഴിച്ചിടുന്നത് മുടത്തുമ്പു പിളരാനുള്ള കാരണങ്ങളില്‍ പ്രധാനമാണ്.
*മുടിയുണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിത്തുമ്പു പിളരാനുള്ള ഒരു പ്രധാന കാരണമാണ്. ചൂടുകാറ്റ് ശക്തിയില്‍ മുടിയിലേക്ക് അടിയ്ക്കുമ്പോള്‍ മുടിത്തുമ്പു പെട്ടെന്ന് പിളരും. മുടി സ്വാഭാവികരീതിയില്‍ ഉണക്കുകയാണ് നല്ലത്.
*മുടി കൂടിയ ചൂടില്‍ അയേണ്‍ ചെയ്യുന്നതും മുടിത്തുമ്പു പിളരാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്. മുടി അയേണ്‍ ചെയ്യണമെങ്കില്‍ തന്നെ മിതമായ ചൂടില്‍ ചെയ്യുക.
*ഷാംപൂവിന്റെ അമിത ഉപയോഗവും മുടിത്തുമ്പു പിളരാന്‍ ഇടയാക്കും. മുടി വരളുമ്പോള്‍ മുടിയുടെ തുമ്പു പിളരുന്നതാണ് ഇതിന് കാരണം. ഷാംപൂ ഉപയോഗം പരിമിതപ്പെടുത്തുക.
*ഹെര്‍ബല്‍ രീതികള്‍ പരീക്ഷിക്കുന്നതായിരിക്കും നല്ലത്.
*മുടിത്തുമ്പ് ഇടയ്ക്ക് വെട്ടുന്നതും മുടി പിളരുന്നത് ഒഴിവാക്കും.