ശ്രീനിവാസന്റെ വിവാഹവാര്‍ഷിക ദിനത്തില്‍ നോവുന്ന കുറിപ്പുമായി സംവിധായകനും ഭാര്യാ സഹോദരനുമായ മോഹനന്‍. ഇന്നാണ് ആ ദിവസം എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ശ്രീനിവാസന്റെയും ഭാര്യ വിമലയുടെയും ചിത്രം മോഹന്‍ പങ്കുവെച്ചത്.
ഇന്നാണ് ആ ദിവസം, ജനുവരി 13. മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശുകൊണ്ട്, ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഇല്ലാതെ നിലവിളക്കിന്റെ വെളിച്ചമോ, ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ ഇവര്‍ ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം. എല്ലാ യാത്രകളും ഇങ്ങനെയാണ്, എവിടെവെച്ചെങ്കിലും ഏതെങ്കിലും ഒരാള്‍ പെട്ടന്നങ്ങ് പോകും മോഹനന്‍ കുറിച്ചു
വൈകാരികമായ പ്രതികരണങ്ങളാണ് മോഹനന്റെ പോസ്റ്റിനു ലഭിക്കുന്നത്. ഈ ബന്ധത്തിന്റെ ഊഷ്മളത ശ്രീനിയേട്ടന്റെ അവസാന നാളുകളില്‍ കണ്ടതാണ്. എത്ര കരുതലോടെ അവര്‍ അത് നിര്‍വഹിച്ചു എന്നത്.. ഇനിയുളള ജീവിതകാലം മുഴുവന്‍ സ്വസ്തി ലഭിക്കന്‍ ഇതില്‍ കൂടുതലാശയാന്നും ചെയ്യാനില്ല. മാതൃകാപരമായി ജീവിച്ചു കാണിച്ച രണ്ടുപേര്‍ എന്നാണ് പോസ്റ്റിനു താഴെ ഒരാള്‍ കുറിച്ചത്.
വിവാഹച്ചെലുകള്‍ക്കുളള പണം ഇന്നസെന്റും മമ്മൂട്ടിയുമാണ് തനിക്ക് നല്‍കിയതെന്ന് ഒരിക്കല്‍ സ്വകാര്യ ചാനലിലൂടെ ശ്രീനിവാസന്‍ പങ്കുവെച്ചിട്ടുണ്ട്.ഡിസംബര്‍ 20 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.<