Latest News

സഹോദരന്റെ മകളുടെ വിവാഹം ആഘോഷമാക്കി നടി രേണുകാ മേനോന്‍;സിനിമയില്‍ നിന്നും ഇടവേളയെടുത്ത് അമേരിക്കയില്‍ കുടുംബ ജീവിതം നയിക്കുന്ന നടിയുടെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
സഹോദരന്റെ മകളുടെ വിവാഹം ആഘോഷമാക്കി നടി രേണുകാ മേനോന്‍;സിനിമയില്‍ നിന്നും ഇടവേളയെടുത്ത് അമേരിക്കയില്‍ കുടുംബ ജീവിതം നയിക്കുന്ന നടിയുടെ ചിത്രങ്ങള്‍ വൈറല്‍

നമ്മള്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ ഇന്നും അറിയപ്പെടുന്ന നടിയാണ് രേണുകാ മേനോന്‍. ചിത്രം പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്നും നടിയുടെ ലുക്കില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന രേണുക വിവാഹിതയായി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം യുഎസില്‍ കഴിയുകയാണ്. ഇപ്പോഴിതാ, വീട്ടിലെ കല്യാണാഘോഷത്തിന്റെ തിരക്കിലാണ് നടിയും ഭര്‍ത്താവും മക്കളും എല്ലാമുള്ളത്. സ്വന്തം മകള്‍ അല്ലെങ്കിലും മകളായി തന്നെ സ്നേഹിക്കുന്ന സഹോദരന്റെ മകളുടെ വിവാഹ ചിത്രങ്ങളാണ് രേണുക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. യുഎസില്‍ വച്ചു തന്നെയാണ് കല്യാണം നടന്നിരിക്കുന്നത്. തമിഴ് ഹിന്ദു വിവാഹാചാരങ്ങളനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്. അതില്‍ സഹോദരന്റെ മകന്‍ രേണുകയ്ക്കും ഭര്‍ത്താവിനും ദക്ഷിണ നല്‍കുന്നതും കാല്‍തൊട്ടു വന്ദിക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. കുടുംബം കാത്തിരുന്ന വിവാഹം കൂടിയായിരുന്നു ഇത്.

രേണുകയുടെ മാതാപിതാക്കളടക്കം എല്ലാ ബന്ധുക്കളും ചടങ്ങിനെത്തിയതോടെ ഒരു കുടുംബ സംഗമം തന്നെയായി മാറുകയായിരുന്നു ഈ ചടങ്ങ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തന്റെ കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവച്ച് രേണുക എത്തിയത്. സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത സുന്ദരമായ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചതോടെ വൈറലായി മാറുകയായിരുന്നു. വിവാഹ ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സന്തോഷവതിയായി നില്‍ക്കുന്ന രേണുകയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താരത്തിന്റെ ലുക്കില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. രേണുക വീണ്ടും സിനിമയില്‍ സജീവമാകണമെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.

കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേണുക മേനോന്‍. ചിത്രത്തിലെ 'എന്‍ കരളില്‍ താമസിച്ചാല്‍' എന്ന ഗാനം ഇന്നും രേണുകയുടെ മുഖത്തോടൊപ്പം മലയാളി മനസ്സുകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ താരം വിവാഹത്തോടെയാണ് അഭിനയ ജീവിതത്തോട് വിട പറഞ്ഞത്.  ഭര്‍ത്താവ് സൂരജ് കുമാര്‍ നായര്‍ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ രേണുക, അവിടെ ഒരു നൃത്തവിദ്യാലയം നടത്തി വരികയാണ്. രേണുകയുടെ മക്കള്‍ക്ക്  പതിനാറും പത്തും ആണ് പ്രായം. മകള്‍ ടീനേജില്‍ ആയിട്ടും അമ്മയ്ക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രേണുക വീണ്ടും സിനിമയില്‍ സജീവമാകണമെന്നും ചിലര്‍ കുറിക്കുന്നു.

renuka menon family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES