Latest News

തന്റെ ശരീരം ഗര്‍ഭകാലത്തിലൂടെ കടന്ന് പോകുന്നതില്‍ താത്പര്യമില്ലാതായി;ഇപ്പോള്‍ കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹം;അണ്ഡം ശീതീകരിച്ചിട്ടില്ല; കുഞ്ഞിനിട്ട പേര് ടാറ്റൂ ചെയ്തിട്ടുണ്ട്; പാര്‍വതി തിരുവോത്ത് 

Malayalilife
തന്റെ ശരീരം ഗര്‍ഭകാലത്തിലൂടെ കടന്ന് പോകുന്നതില്‍ താത്പര്യമില്ലാതായി;ഇപ്പോള്‍ കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹം;അണ്ഡം ശീതീകരിച്ചിട്ടില്ല; കുഞ്ഞിനിട്ട പേര് ടാറ്റൂ ചെയ്തിട്ടുണ്ട്; പാര്‍വതി തിരുവോത്ത് 

നടി പാര്‍വ്വതി അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച നിലപാടുകളും അനുഭവങ്ങളും ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുട്ടിക്കാലത്തുണ്ടായ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്ക് വച്ച താരം കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹവും തുറന്ന് പറഞ്ഞിരിക്കുകയാണ്. ഗര്‍ഭധാരണത്തിലൂടെ കടന്നുപോകാന്‍ താല്‍പര്യമില്ലെന്നും അണ്ഡം ശീതീകരിക്കുന്നതിനോട് വിമുഖതയുണ്ടെന്നും നടി വെളിപ്പെടുത്തി. നടി സുസ്മിത സെന്‍ ആണ് തനിക്ക് ഈ വിഷയത്തില്‍ പ്രചോദനമായതെന്നും പാര്‍വതി വ്യക്തമാക്കി. ഹൗട്ടര്‍ഫ്ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

ഏഴാം വയസ്സില്‍ത്തന്നെ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും കുഞ്ഞിന് പേര് കണ്ടെത്തുകയും ആ പേര് ടാറ്റൂ ചെയ്യുകയും ചെയ്തിരുന്നുവെന്നും പാര്‍വതി പറഞ്ഞു. തുടക്കത്തില്‍ മാതാപിതാക്കള്‍ ഈ തീരുമാനം ഗൗരവത്തിലെടുത്തിരുന്നില്ലെങ്കിലും ടാറ്റൂ ചെയ്തതറിഞ്ഞതോടെ ഇത് തന്റെ ഗൗരവമുള്ള തീരുമാനമാണെന്ന് അവര്‍ക്ക് മനസ്സിലായെന്നും നടി കൂട്ടിച്ചേര്‍ത്തു. 

ഒരുകാലത്ത് അമ്മയാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ചിന്തയില്‍ നിന്ന് മാറാന്‍ സാധിച്ചതില്‍ ദൈവത്തോട് നന്ദിയുണ്ടെന്നും പാര്‍വതി വ്യക്തമാക്കി. 'ഒരുപക്ഷേ അമ്മയാകാന്‍ ഒരിക്കല്‍ ഞാന്‍ തയ്യാറായേക്കാം. പക്ഷേ ഇപ്പോള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന ആളായി ഞാന്‍ എന്നെ കാണുന്നില്ല. ഞാന്‍ അണ്ഡം ശീതീകരിച്ചിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുമില്ല,' അവര്‍ പറഞ്ഞു.

 ഒരു കുഞ്ഞിനെ പരിപാലിക്കാനും ലാളിക്കാനുമുള്ള കഴിവ് തനിക്കുണ്ടെന്നും അത് തന്റെ വളര്‍ത്തുനായയില്‍ നിന്നാണ് ലഭിച്ചതെന്നും പാര്‍വതി വെളിപ്പെടുത്തി. ഭാവിയില്‍ ഒരു കുഞ്ഞ് വേണമെന്ന് തോന്നുകയാണെങ്കില്‍ അത് പങ്കാളിയുടെയും ആഗ്രഹമായിരിക്കുമ്പോള്‍ മാത്രമായിരിക്കുമെന്നും നടി സൂചിപ്പിച്ചു. നിലവിലെ ലോകസാഹചര്യത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് അവരെ തീയിലേക്ക് എറിയുന്നതിന് തുല്യമാണെന്നും അതുകൊണ്ട് കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും പാര്‍വതി തിരുവോത്ത് കൂട്ടിച്ചേര്‍ത്തു.

parvathy thiruvoth about motherhood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES