മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ 'രാജാവിന്റെ മകന്‍' സിനിമയിലെ വിന്‍സെന്റ് ഗോമസ് എന്ന നായകകഥാപാത്രം പറയുന്ന, 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255' എന്ന എവര്‍ഗ്രീന്‍ ഡയലോഗ് മലയാളി പ്രേക്ഷകര്‍ ഒരുകാലത്തും മറക്കില്ല.ഇപ്പോഴിതാ, ആ നമ്പര്‍ തന്റെ പുതിയ കാറിനു വേണ്ടി സ്വന്തമാക്കിയിരിക്കുകയാണ് ലാലേട്ടന്‍.
ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിനു വേണ്ടിയാണ് കെഎല്‍ 07 ഡിജെ 2255 എന്ന നമ്പര്‍ മോഹന്‍ലാല്‍ ലേലത്തില്‍ പിടിച്ചത്. ഇന്നലെ രാവിലെ എറണാകുളത്തു നടന്ന ലേലത്തില്‍ മറ്റു രണ്ടു പേര്‍ കൂടി പങ്കെടുത്തിരുന്നു.5000 രൂപ ഫീസ് അടച്ചാണ് താരം നമ്പര്‍ ബുക്ക് ചെയ്തത്. രണ്ടുപേര്‍ കൂടി സമാനാവശ്യവുമായി എത്തിയതോടെയാണ് ലേലത്തിലേക്ക് കടന്നത്. പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം 1.45 ലക്ഷത്തില്‍ എത്തിയതോടെ ലാലിന്റെ പ്രതിനിധി 1.80ലക്ഷം വിളിക്കുകയായിരുന്നു. ഇതോടെ എതിരാളികള്‍ പിന്‍മാറി
അതേസമയം, മോഹന്‍ലാലിന്റെ കാരവാനിന്റെ നമ്പര്‍ KL 07 CZ 225 ആണ്. പലപ്പോഴും താരം സഞ്ചരിച്ച് കാണുന്ന ആഡംബര എംപിവി മോഡലായ വെല്‍ഫെയറിന്റെ നമ്പര്‍ 2020 ഉം എസ് യു വി മോഡലായ റേഞ്ച് റോവറിന് KL 07 DB 0001 എന്ന നമ്പറുമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ തന്റെ വോള്‍വോ XC 60 എസ്യുവിക്കായി ആന്റണി പെരുമ്പാവൂര്‍ 2255 എന്ന നമ്പര്‍ സ്വന്തമാക്കിയിരുന്നു. എറണാകുളം ആര്‍ടി ഓഫീസില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 320000 രൂപയായിരുന്നു ഇഷ്ട നമ്പറിനായി ആന്റണി മുടക്കിയത്.