Latest News

കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ തൊഴില്‍ രഹിത; കുടുംബ സ്വത്തോ, നീക്കിയിരിപ്പോ ജീവിതസാഹചര്യങ്ങളാല്‍ ഇല്ല; സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവര്‍ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവര്‍ക്ക് പോലും വലിയ പ്രതിഫലം നല്‍കും;മിനിമം മര്യാദ കാണിക്കുന്നവരോട് മാത്രമേ ഇനി കൂട്ട് കൂടുന്നുള്ളൂ;സജിത മഠത്തിലിന്റെ കുറിപ്പ്

Malayalilife
 കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ തൊഴില്‍ രഹിത; കുടുംബ സ്വത്തോ, നീക്കിയിരിപ്പോ ജീവിതസാഹചര്യങ്ങളാല്‍ ഇല്ല; സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവര്‍ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവര്‍ക്ക് പോലും വലിയ പ്രതിഫലം നല്‍കും;മിനിമം മര്യാദ കാണിക്കുന്നവരോട് മാത്രമേ ഇനി കൂട്ട് കൂടുന്നുള്ളൂ;സജിത മഠത്തിലിന്റെ കുറിപ്പ്

ചുരുക്കം സിനിമകളിലൂടെയാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ സജിത മഠത്തില്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോളിതാ കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ തൊഴില്‍രഹിതയാണെന്ന് തുറന്ന് എഴുതുകയാണ് താരം. എഴുത്തിലൂടേയും വല്ലപ്പോഴും കിട്ടുന്ന അഭിനയത്തിലൂടേയും ജീവിച്ചു പോകാനുള്ളത് കിട്ടും. തന്റെ ഈ ചെറിയ ജീവിതത്തില്‍ സന്തോഷവതിയാണെന്നും സജിത മഠത്തില്‍ കുറിച്ചു.

സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവര്‍ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവര്‍ക്ക് പോലും പ്രതിഫലം നല്‍കാന്‍ ഉത്സാഹം കാണിക്കുന്നുണ്ട് എന്നാണ് സജിത കുറിച്ചിരിക്കുന്നത്. 

കുറിപ്പ് ഇങ്ങനെ:

''ഞാന്‍ ഈ വര്‍ഷം നന്നാവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇവ തുറന്നു പറയണമെന്ന് കരുതുന്നത്. കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ ഞാന്‍ തൊഴില്‍ രഹിതയാണ്. കുടുംബ സ്വത്തോ, നീക്കിയിരിപ്പോ ജീവിതസാഹചര്യങ്ങളാല്‍ എനിക്ക് ഇല്ല. പക്ഷെ എനിക്ക് ജീവിച്ചു പോകാനുള്ളത് ഞാന്‍ എഴുത്തും, വല്ലപ്പോഴും കിട്ടുന്ന അഭിനയവും, മറ്റു ജോലികളും ആയി  ഉണ്ടാക്കുന്നുണ്ട്, എന്റെ ചെറിയ ജീവിതത്തില്‍ ഏറെ സന്തോഷവതിയും ആണ്. വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍. അവിടെ എനിക്ക് മിണ്ടാന്‍ കുറെ കഥാപാത്രങ്ങളെ ലോകം ചുറ്റുന്നതിനിടയില്‍ ഞാന്‍ വാങ്ങിച്ചു വെച്ചിട്ടുണ്ട്. എത്ര കാലം വേണമെങ്കിലും ആ ലോകത്തു സമാധാനമായി ഞാന്‍ ജീവിക്കും.

പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. കേരളത്തിനകത്തും പുറത്തും പരിപാടികളില്‍ പങ്കെടുക്കാന്‍ വിളിക്കുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടും ആണ്, നിങ്ങള്‍ എന്നെ ഓര്‍ക്കുന്നതിലും പരിപാടികളില്‍ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുന്നതും എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ യാതൊരു മടിയുമില്ലാതെ ഞാന്‍ അങ്ങോട്ട് ആവശ്യപെട്ടു പങ്കെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. പക്ഷെ നിങ്ങളുടെ പരിപാടികള്‍ എന്റെ ആവശ്യമാക്കി മാറ്റരുത്. 

സംസാരിക്കാനുള്ള വിഷയം പഠിച്ചു, അതിനു കുറെ സമയം ചിലവഴിച്ചു യാത്ര ചെയ്തു പോയി വണ്ടികൂലിക്കു കാശു ഉണ്ടോ എന്നു പോലും ചോദിക്കാത്തത്തില്‍ ദുഃഖത്തോടെ മടങ്ങി വന്ന സന്ദര്‍ഭം കുറെ തവണ ഉണ്ടായിട്ടുണ്ട്. സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവര്‍ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവര്‍ക്ക് പോലും വലിയ പ്രതിഫലം നല്‍കാന്‍ ഉത്സാഹം കാണിക്കും. 

മിനിമം മര്യാദ കാണിക്കുന്നരോട് മാത്രമേ ഇനി കൂട്ട് കൂടുന്നുള്ളൂ എന്നു ഞാന്‍ തീരുമാനിച്ചു. എന്റെ സമയം എനിക്ക് വിലപ്പെട്ടതാണ്. ചിലവഴിച്ച മണിക്കൂറുകള്‍ അനുസരിച്ചു ന്യായമായ പ്രതിഫലം കിട്ടുക, നല്‍കുക എന്നത് മിനിമം മര്യാദയാണ്... അതു ചോദിക്കപോലും ഇല്ലാതെ പരിപാടികളില്‍ ഇനി പങ്കെടുക്കണം എന്നു എന്നെ നിര്‍ബന്ധിക്കരുത്. മിനിമം ചോദിക്കുകയെങ്കിലും വേണം... (അടുത്തപടിയായി ശരിയായ രേഖാമൂലമുള്ള കരാര്‍ ഇല്ലാതെ സ്ഥാപനങ്ങളുമായുള്ള അസൈന്‍മെന്റുകള്‍ എടുക്കേണ്ടതില്ല എന്നും തീരുമാനിക്കേണ്ടതുണ്ട്.) വളരെ വൈകി ആണെങ്കിലും ഞാന്‍ നന്നാവാന്‍ തന്നെ തീരുമാനിച്ചു. (ഇത്രയും എഴുതിയത് കുറെ ആലോചിച്ചാണ്. ക്ഷമിക്കണം. നിവൃത്തി ഇല്ലാഞ്ഞിട്ടാണ്.)...'' എന്നും സജിത മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. 

നിരവധി ആളുകളാണ് സജിതയുടെ കുറിപ്പിന് കമന്റുകളിലൂടെ പിന്തുണ കുറിച്ചിരിക്കുന്നത്. 'കലാകാരന്മാര്‍ സൗജന്യമായി ലഭിക്കും എന്ന് ഒരു പൊതു ധാരണ പണ്ടേ മുതല്‍ക്ക് നിലനില്‍ക്കുന്നുണ്ട്... എന്ന് മാറുമോ എന്തോ, ആദ്യം ഫോണെടുക്കാന്‍ ഒരു സെക്രട്ടറിയെ വച്ച് കാര്യങ്ങള്‍ അവരില്‍ കൂടി വെടിപ്പായി നേരത്തെ പറഞ്ഞു കൊടുത്താല്‍ ഇങ്ങനെ പിന്നീട് വിഷമിക്കേണ്ടി വരില്ല, നേരത്തെ എടുക്കേണ്ടിയിരുന്നത്..... പുതിയ കൊല്ലം പിറക്കാന്‍ കാത്ത് നില്‍ക്കേണ്ടിയിരുന്നില്ല...' എന്നതടക്കമാണ് കമന്റുകള്‍.
 

sajitha madathil about remunaration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES