കൃത്യ സമയത്ത് വൈദ്യ പരിശാധന നടത്തുകയെന്നത് നമ്മുടെയല്ലാം ജൂവിതത്തില്‍ വളരെ പ്രധാന കാര്യമാണ്. പലരും കാര്യമായ ശ്രദ്ധ ഇതിനു നല്‍കാറില്ല രോഗം വന്നാല്‍ പോലും ചികിത്സ വൈകിപ്പിക്കുന്നതാണ് പലരുടെയും ശീലം. കൃത്യ സമയത്തുള്ള വൈദ്യ പരിശോധനയും ചികിത്സയും ആരോഗ്യകാര്യങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
പരമാവധി രണ്ടു മാസം കൂടുമ്പോഴെങ്കിലും വൈദ്യ പരിശോധന നടത്തുക. ഇതിലൂടെ ജീവിതശൈലി രോഗങ്ങളുടെ കടന്നു വരവ്് ഒരു
പരിധിവരെ തിരിച്ചറിയാന്‍ സാധിക്കും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറോടു സംസാരിക്കാന്‍ മടികാണിക്കാതിരിക്കുക.
പ്രമേഹം, ഷുഗര്‍ കൊളസ്ട്രോള്‍ തുടങ്ങിയവയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കാര്യങ്ങള്‍ ക്രമീകരിക്കുക.
ശരീര ഭാരം കുറയ്ക്കുക. ശരീര ഭാരം കുറയുമ്പോള്‍ ആരോഗ്യം ബാലന്‍സ് ചെയ്യും
ഡയറ്റിങ് ആവശ്യമുള്ളപ്പോള്‍ മാത്രം. പാരമ്പര്യമായി അമിത വണ്ണമുള്ളവര്‍ അനാവശ്യമായി ഡയറ്റിങ് എടുക്കരുത്. ഇത് ആരോഗ്യത്തെ സാരമായി ബാധിക്കും.
കുട്ടികള്‍ക്ക് വാക്സിനേഷന്‍ കൃത്യ സമയത്ത് നല്‍കുക. തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും കുത്തിവയ്പ്പുകള്‍ യഥാസമയം നല്‍കാന്‍ മറക്കും. ഇത് പ്രത്യേകം ശ്രദ്ധിക്കുക. വാക്സിനേഷന്‍ നല്‍കുന്നതില്‍ വരുത്തുന്ന പിഴവ് ഭാവിയില്‍ കുഞ്ഞിനെ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കും.
പ്രായമായവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മരുന്നുകളേക്കാളുപരിയായി സ്നേഹപൂര്‍വമുള്ള പരിചരണമാണ് അവര്‍ക്കാവശ്യം.
ചികിത്സകള്‍ വൈകിപ്പിക്കാതിരിക്കുക. രോഗലക്ഷണം കാണുമ്പോള്‍ തന്നെ വൈദ്യ സഹായം തേടുക.
സ്വയം ചികിത്സ അപകടമാണ്. ഇത് രോഗം ഗുരുതരമാക്കും. ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലെക്കു മാറുന്നതും ജീവനുതന്നെ
ഭീഷണിയാകുന്നതും സ്വയം ചികിത്സയുടെ അപകടമാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുക. പകര്‍ച്ചവ്യാധികളുണ്ടാകുമ്പോള്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.
കൃത്യമായി മരുന്നു കഴിക്കുക. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ മാറി ഉപയോഗിക്കുക.