ലക്ഷ്മി മേനോന്‍ മലയാളികള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും വളരെ പരിചിതയായ താരമാണ്. അവതാരകനും നടനും ആര്‍ജെയുമായ മിഥുന്റെ ഭാര്യയായ ലക്ഷ്മി സോഷ്യല്‍മീഡിയയില്‍ വളരെ രസകരമായ വീഡിയോകള്‍ ചെയ്ത് കൈയ്യടി നേടാറുണ്ട്. എല്ലാവരേയും ചിരിപ്പിക്കുമ്പോഴും കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന താരമാണ് ലക്ഷ്മി മേനോന്‍താന്‍ വിഷാദരോഗത്തിന് നിലവില്‍ മരുന്ന് കഴിക്കുന്നുണ്ടെന്നും അത് നിലച്ചാല്‍ മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ലക്ഷ്മി വീണ്ടും പങ്ക് വ്ച്ചിരിക്കുകയാണ്,
ഞാന്‍ ആ ഒരു കാലഘട്ടത്തില്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഇന്നലെയും കൂടി എനിക്ക് രണ്ടു പേര്‍ മെസ്സേജ് അയച്ചുള്ളൂ അന്‍സൈറ്റിയിലൂടയും ഡിപ്രഷനിലൂടെയും കടന്നു പോകുകയാണ് മരുന്ന് കഴിക്കാന്‍ പറ്റുമോ എന്ന്. ഞാന്‍ പോയ കാലഘട്ടം, എനിക്ക് എന്താ അറിയില്ല ഭയങ്കര ദേഷ്യവും സങ്കടമാണ്. ഐപാഡ് ഒക്കെ എടുത്ത് എറിഞ്ഞു പൊട്ടിക്കുമായിരുന്നു. എനിക്ക് മനസ്സിലാവുന്നില്ല എന്റെ ഉള്ളില്‍ എന്തോ ഒരു മോണ്‍സ്റ്റര്‍ ഒക്കെ ഉള്ളപോലെ തോന്നി. ഫിഗര്‍ ഔട്ട് ചെയ്യാന്‍ പറ്റില്ല. എന്താ സംഭവം എന്ന് മനസ്സിലാകുന്നില്ല.
അങ്ങനെ ഞങ്ങള്‍ക്ക് ഒരു ഫ്രണ്ട് ഉണ്ട്, അദ്ദേഹം ഒന്ന് ക്ലിനിക്കില്‍ പോയാലോ എന്ന് ചോദിച്ചു. എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് മനസിലായപ്പോള്‍ നമ്മള്‍ അവിടെ പോയി. ക്ലിനിക്കല്‍ ഡയഗ്‌നോസിസ് എടുത്തു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ക്ലിനിക്കല്‍ ഡിപ്രഷനും പിന്നെ എന്തോ ബോര്‍ഡര്‍ ലൈന്‍ എന്തോ ഒരു സാധനം ഉണ്ട് എന്ന്. പിന്നെ കറക്റ്റ് ആയിട്ട് മരുന്ന് എടുത്തു തുടങ്ങി.
മരുന്ന് കുറച്ചു കാലം എടുത്തു കഴിയുമ്പോള്‍ നമുക്ക് തോന്നും ഇപ്പോ ഞാന്‍ ഓക്കെ ആയല്ലോ ഇനി മരുന്നിന്റെ ആവശ്യമില്ല എന്ന്. പിന്നെ ഒരു രണ്ടാഴ്ച എടുക്കാതിരിക്കും. ഹാലുസിനേഷന്‍ വന്നു തുടങ്ങി അതായത് ഓഡിറ്ററി ഹാലുസിനേഷന്‍ എനിക്ക് വരുന്നു. ജിന്ന് കാണുക കേള്‍ക്കുക എന്നൊക്കെ പറയില്ലേ അതുപോലത്തെ ഫീലിംഗ് ഒക്കെ വന്നു. എനിക്ക് ഭയങ്കര പേടിയായി. പിന്നെ ഞാന്‍ മരുന്ന് റിവേഴ്‌സ് ചെയ്ത് എല്ലാം ഡോസ് ഇതാക്കി. അതില്‍ കൂടെ പോയവര്‍ക്കെ അതിന്റെ ഒരു വിഷമം മനസ്സിലാവുള്ളൂ. നമുക്ക് മനസ്സിന്റെ ഉള്ളില്‍ ആ വേദന സഹിക്കാന്‍ പറ്റില്ല. അത്രയും ഒരു വിഷമമായിട്ടുള്ള ഘട്ടത്തിലൂഡയാണ് ഞാന്‍ പൊയ്‌ക്കൊണ്ടിരുന്നത്. ഇടക്ക് ഇപ്പോഴും മൂഡ് സിങ്സ് വരുന്നുണ്ട്. വൈകുന്നേരം ഒരു അഞ്ചുമണി
ആകുമ്പോള്‍ ഞാന്‍ ഡൗണ്‍ ആയി തുടങ്ങും,'ലക്ഷ്മി മേനോന്‍ പറഞ്ഞു.
മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ വിദഗ്ധ സഹായം തേടണമെന്നും മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ നിര്‍ത്തരുതെന്നും ലക്ഷ്മി തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നു.