സ്വന്തമായ ഒരു ഭവനം എല്ലാവരുടെയും സ്വപ്‌നമാണ്. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധയും കരുതലുമാണ് ഭവന നിര്‍മാണത്തിലും തുടര്‍ന്നുളള ഗൃഹ പ്രവേശനം ഒരോരുത്തരും നല്‍കുന്നത്.പുതിയ വീട്ടിലേക്ക് പ്രവേശനം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്
ഗൃഹ പ്രവേശനത്തിന് മുമ്പേ ഫ്‌ളോറിങ് ടൈലുകള്‍ ആസിഡ് അല്ലെങ്കില്‍ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂര്‍ത്തീകരിക്കണം. ഗ്രാനൈറ്റ് ഫ്‌ളോറിങ്ങാണെങ്കില്‍ ഓയില്‍ പഫ് ചെയ്യണം.കാരണം ഫിനിഷിങ് ജോലികള്‍ക്ക് മതിയായ സമയം നല്‍കിയില്ലെങ്കില്‍ പിന്നീട് അറ്റകുറ്റപ്പണിക്ക് പണം കൂടുതലായി നഷ്ടപ്പെടാനിടയുണ്ട്.ഗേറ്റ്,വീടിന്റെ അകം ഫൈനല്‍ പെയിന്റിങ്ങിന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതാണ് നല്ലത്.വയറിങ് സംബന്ധമായ വര്‍ക്കുകളും എല്ലാ സിവില്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കിയതിനുശേഷം ഫിനിഷിങ് പെയിന്റിങ് നല്‍കുക.
വുഡ് പോളീഷാണ് ചെയ്യുന്നതെങ്കില്‍ ഗൃഹപ്രവേശനത്തിന് ഒരു മാസം മുന്‍പെങ്കിലും ജോലി ആരംഭിക്കണം .വീടിനായി വരച്ച എല്ലാം പ്ലാനുകളുടെയും ഒരു സെറ്റ് കോപ്പിയെങ്കിലും കയ്യില്‍ സൂക്ഷിക്കുക . എല്ലാ ചടങ്ങുകളും ചിട്ടപ്രകാരം പൂര്‍ത്തിയാക്കിയ ശേഷം മാത്രം പുതിയ വീട്ടിലേക്ക് താമസം മാറുക. കുറച്ച് ദിവസത്തേക്ക് പുതിയ വീട് പൂട്ടന്നത് അശുഭമാണെന്ന് പയമക്കാര്‍ പറയുന്നതും കണക്കിലെടുക്കുന്നത് ഉത്തമമാണ്.