Latest News

മഞ്ഞപ്പിത്തം മാറാന്‍ ചെയ്യേണ്ടത്..

Malayalilife
 മഞ്ഞപ്പിത്തം മാറാന്‍ ചെയ്യേണ്ടത്..


ഞ്ഞപ്പിത്തം വന്നാല്‍ നമുക്ക് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട. അവ ഒരുപരിതി വരെ മഞ്ഞപ്പിത്തം കുറയ്ക്കാന്‍ സഹായിക്കും..

പിത്തനീരു കരളില്‍നിന്ന് പക്വാശയത്തില്‍ വീഴാന്‍ തടസ്സം നേരിടുമ്പോഴാണ് രോഗം വരുന്നത്. പക്വാശയത്തില്‍ പിത്തനീര് ഒഴിയാതെ വന്നാല്‍ ദഹനം എന്ന പ്രക്രിയ നടക്കില്ല.അപ്പോള്‍ വിശപ്പ് തീരെപോകും. വിശപ്പില്ലാതാകുകയും ഭക്ഷണത്തിന് വിമുഖത കാണിക്കുകയും ചെയ്താല്‍ മറ്റു ഭക്ഷണങ്ങള്‍ കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഭക്ഷണമായി കരിക്കിന്‍ വെള്ളം,പുളിയുള്ള പഴങ്ങളുടെ നീര് എന്നിവ മാത്രം നല്‍കുക.ചെറുനാരങ്ങാനീര് അല്‍പം ശര്‍ക്കരയോ തേനോ ചേര്‍ത്ത് കൊടുക്കാം. കാലത്തും വൈകീട്ടും സൂര്യപ്രകാശം ധാരാളം കൊള്ളിക്കുക. മലബന്ധമുണ്ടെങ്കില്‍ എനിമ എടുക്കാവുന്നതാണ്. കണ്ണിന്റെ മഞ്ഞനിറം തെളിഞ്ഞാല്‍ മാത്രം ആദ്യം പഴങ്ങള്‍ കൊടുത്തു തുടങ്ങുക. പിന്നീട് കഞ്ഞി, ശേഷം ചോറും കറികളും നല്‍കുക. രോഗം മാറി രണ്ടാഴ്ച വരെ ഉപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടുമാസത്തേക്ക് എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക.

പനിയുണ്ടെങ്കില്‍ നനച്ച തുണി കാലിലും നെഞ്ചിലും കെട്ടി പനി കുറക്കുക. പനി രോഗം മാറാന്‍ സഹായിക്കും. പച്ച മരുന്ന് കൊടുക്കാവുന്നതാണ്.ഒരു കീഴാര്‍നെല്ലി സമൂലം കഴുകി വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞ് ജ്യൂസായി കുടിക്കുക. കീഴാര്‍നെല്ലിക്ക് പകരം കയ്പ്പില്ലാതെ സാധാരണ നെല്ലിയിലയായാലും മതി.

Read more topics: # health care
health care tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES