Latest News

30 വര്‍ഷം മുന്‍പ് ആഹാനയ്ക്കായി വാങ്ങിയ കുഞ്ഞുടുപ്പ്;ഓസിയും ഇഷാനിയും ഹാന്‍സികയും അതിട്ടു;ഇന്ന് അടുത്ത തലമുറകാരനായ ഓമിയും 3 ദശാബ്ദങ്ങള്‍ക്ക് ശേഷം അതേ കുഞ്ഞുടുപ്പിട്ടു; ദിയയുടെ മകന്റെ ഫോട്ടോഷൂട്ട് ചിത്രവുമായി കൃഷ്ണകുമാറും കുടുംബവും

Malayalilife
 30 വര്‍ഷം മുന്‍പ് ആഹാനയ്ക്കായി വാങ്ങിയ കുഞ്ഞുടുപ്പ്;ഓസിയും ഇഷാനിയും ഹാന്‍സികയും അതിട്ടു;ഇന്ന് അടുത്ത തലമുറകാരനായ ഓമിയും 3 ദശാബ്ദങ്ങള്‍ക്ക് ശേഷം അതേ കുഞ്ഞുടുപ്പിട്ടു; ദിയയുടെ മകന്റെ ഫോട്ടോഷൂട്ട് ചിത്രവുമായി കൃഷ്ണകുമാറും കുടുംബവും

മക്കളുടെ കുട്ടിക്കാലത്തെ മനോഹരമായ ഓരോ നിമിഷങ്ങളും ചിത്രങ്ങളായും വീഡിയോകളായും മനോഹരമായി സൂക്ഷിച്ചുവെക്കുന്നവരാണ് കൃഷ്ണകുമാറും മക്കളും ഭാര്യ സിന്ധുവുമൊക്കെ. ഇപ്പോള്‍ അത്തരമൊരു ഓര്‍മ്മക്കൊപ്പം 
ദിയയുടെ മകന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍മീഡിയയുടെ മനംനിറക്കുകയാണ്.കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ അഹാനയ്ക്കായി മുപ്പത് വര്‍ഷം മുന്‍പ് വാങ്ങിയ ആ കുഞ്ഞുടുപ്പ്, ഇന്ന് അടുത്ത തലമുറയിലെ ആദ്യത്തെ കണ്ണി ദിയയുടെ മകന്‍ ഓമി അണിഞ്ഞപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അഹാന മുതല്‍ ഹന്‍സിക വരെയുള്ള നാല് സഹോദരിമാരും തങ്ങളുടെ കുട്ടിക്കാലത്ത് ഈ ഉടുപ്പ് ധരിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. വീട്ടിലെ കുട്ടികളെല്ലാം ഒരേ പ്രായത്തില്‍ ഒരേ വസ്ത്രം ധരിക്കുക എന്ന കൗതുകകരമായ രീതി മുന്‍പേ ഈ കുടുംബം പിന്തുടരുന്നുണ്ട്. ദിയയുടെ മകന്‍ ജനിച്ചപ്പോള്‍ തന്നെ അവനെയും ഈ വസ്ത്രത്തില്‍ കാണണമെന്ന ആഗ്രഹം സിന്ധു കൃഷ്ണ പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കുടുംബമിപ്പോള്‍. 

തന്റെ അമ്മയും അമ്മയുടെ സഹോദരിമാരും അണിഞ്ഞ അതേ വസ്ത്രത്തില്‍ നില്‍ക്കുന്ന ഓമിയെ കണ്ടപ്പോള്‍, എല്ലാവര്‍ക്കും ആ പ്രായത്തില്‍ ഒരേ മുഖച്ഛായ ആണല്ലോ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഒരേ ഉടുപ്പ് ഓരോരുത്തരും ധരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും കൃഷണകുമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ കുറിപ്പ്
''30 വര്‍ഷം മുന്‍പ് ആഹാനയ്ക്കായി വാങ്ങിയ ഒരു കുഞ്ഞുടുപ്പ്.. ഓസിയും ഇഷാനിയും ഹാന്‍സികയും അതിട്ടു.. അന്ന് ഫോട്ടോയും എടുക്കാന്‍ കഴിഞ്ഞു.. ഇന്ന് അടുത്ത തലമുറകാരനായ ഓമിയും 3 ദശാബ്ദങ്ങള്‍ക്ക് ശേഷം അതേ കുഞ്ഞുടുപ്പിട്ടു... അവന്റെ ഫോട്ടോയും എടുത്തു.. കാണുമ്പോള്‍ ഒരു സുഖം, സന്തോഷം.. ആ സന്തോഷം നിങ്ങളുമായി പങ്കിടുന്നു.. ???? നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു..'', കൃഷ്ണകുമാര്‍ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചു.

diya krishnas son photoshoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES