Latest News

വിജയിച്ച ആ പുരുഷനു പിന്നില്‍ എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു, ഈ അവാര്‍ഡ് അമ്മയ്ക്ക്; ശ്രീനിവാസനുള്ള ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം അമ്മക്കൊപ്പമെത്തി വാങ്ങിയ ശേഷം കുറിപ്പുമായി വിനീത് ശ്രീനിവാസന്‍; വേദിയില്‍ വികാരാധീനയായി പുരസ്‌കാരം വാങ്ങി വിമല

Malayalilife
വിജയിച്ച ആ പുരുഷനു പിന്നില്‍ എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു, ഈ അവാര്‍ഡ് അമ്മയ്ക്ക്; ശ്രീനിവാസനുള്ള ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം അമ്മക്കൊപ്പമെത്തി വാങ്ങിയ ശേഷം കുറിപ്പുമായി വിനീത് ശ്രീനിവാസന്‍; വേദിയില്‍ വികാരാധീനയായി പുരസ്‌കാരം വാങ്ങി വിമല

70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ അന്തരിച്ച നടന്‍ ശ്രീനിവാസന് ലഭിച്ച ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നടന്ന 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്സ് സൗത്ത് നിശയില്‍ പങ്കെടുക്കാന്‍ അമ്മയുടെ കൈ പിടിച്ച് വിനീത് എത്തിയ ദൃശ്യങ്ങള്‍ സോഷ്യലിടത്തില്‍ വൈറലായിരുന്നു. ശ്രീനിവാസന് ലഭിച്ച ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ആയിരുന്നു വിനീത് അമ്മയ്ക്ക് ഒപ്പം എത്തിയത്. 

അവാര്‍ഡ് സ്വീകരിച്ച ശേഷം വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'വിജയിയായ ആ പുരുഷന് പിന്നില്‍ ഈ സ്ത്രീയുണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു! ഈ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം അമ്മയ്ക്ക് സമര്‍പ്പിക്കുന്നു...' എന്നാണ് വിനീത് കുറിച്ചത്.

കണ്ണുനീരോടെയാണ് ശ്രീനിവാസനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് വിമല സംസാരിച്ചത്. 'ശ്രീനിയേട്ടനോട് സമൂഹത്തിലെ വിവിധ മേഖലയിലുള്ള എല്ലാ ആള്‍ക്കാരും കാണിച്ച സ്നേഹത്തിനും ആദരവിനും നന്ദി. ശ്രീനിയേട്ടന്‍ സുഹൃത്തുക്കളെ ബന്ധുക്കളെ പോലെയായിരുന്നു സ്നേഹിച്ചത്. ആ സ്നേഹം തിരിച്ച് എല്ലാവരും ന
നല്‍കിയിട്ടുമുണ്ട്,' എന്നായിരുന്നു വിമലയുടെ വാക്കുകള്‍


ഇതാദ്യമായാണ് ഫിലിംഫെയര്‍ അവാര്‍ഡ്സ് നിശ കൊച്ചിയില്‍ നടന്നത്. കേരള ടൂറിസവുമായി സഹകരിച്ചായിരുന്നു  ഫിലിംഫെയര്‍ അവാര്‍ഡ്സ് നിശ കൊച്ചിയില്‍ സംഘടിപ്പിച്ചത്.  2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച ചടങ്ങില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമാ ലോകത്തു നിന്നുള്ള  പ്രമുഖര്‍ പങ്കെടുത്തു. 

'ഭ്രമയുഗ'ത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി തന്റെ 16-ാമത് ഫിലിംഫെയര്‍ പുരസ്‌കാരം സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിനു ശേഷം മമ്മൂട്ടി, മികച്ച നടന്‍ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരുമായി തന്റെ ട്രോഫി  പങ്കുവെച്ചതും ഹൃദയസ്പര്‍ശിയായ നിമിഷമായിരുന്നു. 

പൃഥ്വിരാജ് (മികച്ച നടന്‍ ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് (മികച്ച വരികള്‍), ജിതിന്‍ രാജ് (മികച്ച ഗായകന്‍), കെ.ആര്‍. ഗോകുല്‍ (മികച്ച നവാഗത നടന്‍) സുനില്‍ കെ.എസ്. (മികച്ച ഛായാഗ്രഹണം) എന്നിങ്ങനെ  അഞ്ചുപുരസ്‌കാരങ്ങളാണ് ആടുജീവിതത്തിനു ലഭിച്ചത്.  

'കിഷ്‌കിന്ധാകാണ്ഡം' മികച്ച ചിത്രം (ക്രിട്ടിക്സ്), വിജയാരാഘവന്‍ (മികച്ച സഹനടന്‍) ഉള്‍പ്പെടെ നാലുപുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍മാര്‍ക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. അഭിമന്യു എസ്. തിലകന്‍, മേതില്‍ ദേവിക എന്നിവര്‍ മികച്ച നവാഗത താരങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

sreenivasan film fare award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES