Latest News

കാപ്പി കുടിച്ചോളൂ ഗുണങ്ങള്‍ ഏറെയെന്ന് പഠനം

Malayalilife
കാപ്പി കുടിച്ചോളൂ ഗുണങ്ങള്‍ ഏറെയെന്ന് പഠനം

ദിവസേന നാല് കപ്പ് കാപ്പി കുടിച്ചാല്‍ 64 ശതമാനം ശരീരത്തിനെ അലട്ടുന്ന രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് പഠനം . കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന പദാര്‍ത്ഥം ആയുസ്സ് കൂട്ടാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനത്തിനായി യുകെയിലെ കോവെന്‍ട്രി സര്‍വകലാശാലയിലെ ഗവേഷകര്‍  19 പുരുഷന്മാരെയും 19 സ്ത്രീകളെയും തിരഞ്ഞെടുത്തു. രണ്ട് ഗ്രൂപ്പുകളായി വേര്‍തിരിച്ചാണ് പഠനം നടത്തിയത്.കോഫി കുടിക്കുന്നത് കായിക പ്രകടനം മെച്ചപ്പെടുത്തും. 

കാപ്പി കുടിച്ചവര്‍ക്ക് മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ ഓടുകയും 5 കിലോമീറ്റര്‍ സൈക്ലിംഗില്‍ ആദ്യം ഒന്‍പത് സെക്കന്റെങ്കില്‍ കാപ്പി കുടിച്ച ശേഷം അത് ആറ് സെക്കന്റായും മെച്ചപ്പെട്ടു. പുരുഷന്മാരും സ്ത്രീകളും കോഫിയോട് സമാനമായി പ്രതികരിക്കുന്നുവെന്നും വ്യായാമത്തിന് മുമ്പ് കാപ്പി കുടിക്കുന്നത് കായികമായി കൂടുതല്‍ ഗുണം ചെയ്യുമെന്നുമാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.
 

Read more topics: # coffee,# is good for health
coffee is good for health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES