Latest News

ഡിവോഴ്‌സിന്റെ വക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയും ഭര്‍ത്താവും;ടെലിവിഷന്‍ പരമ്പര കണ്ടിട്ട് പ്രണയിക്കണമെന്ന് തോന്നി ഭര്‍ത്താവിനെ വിളിച്ച് പ്രശ്‌നമെല്ലാം പരിഹരിച്ചു; കുങ്കുമപ്പൂവ് സീരിയലിലെ രുദ്രന്‍ കരിയറില്‍ വഴിത്തിരിവ്; ഷാനവാസിന്റെ വാക്കുകള്‍ 

Malayalilife
 ഡിവോഴ്‌സിന്റെ വക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയും ഭര്‍ത്താവും;ടെലിവിഷന്‍ പരമ്പര കണ്ടിട്ട് പ്രണയിക്കണമെന്ന് തോന്നി ഭര്‍ത്താവിനെ വിളിച്ച് പ്രശ്‌നമെല്ലാം പരിഹരിച്ചു; കുങ്കുമപ്പൂവ് സീരിയലിലെ രുദ്രന്‍ കരിയറില്‍ വഴിത്തിരിവ്; ഷാനവാസിന്റെ വാക്കുകള്‍ 

ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമായിരുന്നു ഷാനവാസ് ഷാനുവിന്റേത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രന്‍ എന്ന കഥാപാത്രമായാണ് നടന്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചത്.ഇപ്പോള്‍ കുങ്കുമപ്പൂവിനെക്കുറിച്ച് നടന്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മസ്താനിയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
''ആലുവ സ്വദേശിനിയായ ഒരു കുട്ടി എന്റെ നമ്പര്‍ എങ്ങനെയോ കണ്ടെത്തി വിളിച്ചു. ഡിവോഴ്‌സിന്റെ വക്കില്‍ നില്‍ക്കുകയായിരുന്നു ആ കുട്ടിയും ഭര്‍ത്താവും. ഭര്‍ത്താവ് ഈ കുട്ടിയെ വിളിക്കുകയും ഡിവോഴ്‌സ് ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പെണ്‍കുട്ടിക്ക് ആ ബന്ധം മുന്‍പോട്ട് കൊണ്ടുപോകേണ്ട എന്നായിരുന്നു. എന്നാല്‍ നമ്മുടെ സീരിയല്‍ കണ്ടിട്ട് പ്രണയിക്കണം എന്നെല്ലാം തോന്നി ആ കുട്ടി ഭര്‍ത്താവിനെ അങ്ങോട്ട് വിളിച്ച് പ്രശ്‌നമെല്ലാം പരിഹരിച്ചു. ഈ കാര്യമൊക്കെ പറഞ്ഞ് എന്നെ ഇങ്ങോട്ട് വിളിച്ച് കരഞ്ഞ് നന്ദിയൊക്കെ പറഞ്ഞു'', എന്നാണ് ഷാനവാസ് അഭിമുഖത്തില്‍ പറഞ്ഞത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രന്‍ എന്ന കഥാപാത്രമാണ് തന്റെ കരിയറില്‍ വഴിത്തിരിവായതെന്നും ഷാനവാസ് പറയുന്നു. ''ഇപ്പോ കാണുമ്പോള്‍ ആ റോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അതുപോലെ, സീത എന്ന സീരിയല്‍ യൂട്യൂബില്‍ വന്നാല്‍ ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍ ആയിരിക്കും. ഹിന്ദി സീരിയലെല്ലാം കാണുന്ന യുവാക്കള്‍ ഈ പരമ്പര കാണുന്നുണ്ട് എന്ന് അതിന്റെ കമന്റ് ബോക്‌സ് നോക്കിയാല്‍ മനസിലാവും'', ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

ആദിലയും നൂറയുമായുണ്ടായ ബന്ധത്തെ കുറിച്ചും അഭിമുഖത്തില്‍ ഷാനവാസ് വ്യക്തമാക്കുന്നു.എത്രയൊക്കെ ഞാന്‍ സീക്രട്ട് ടാസ്‌ക് ഗെയിമായി കണ്ട് കളിച്ചെങ്കിലും ആ ഒരു നിമിഷം എന്റെ കയ്യില്‍ നിന്ന് പോയി. കണ്ണില്‍ നിന്നൊക്കെ വെള്ളം വന്നത് സത്യസന്ധമായിട്ടാണ്, ഷാനവാസ് പറയുന്നു. 

shanavas shanu About rudran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES