നടി ഭാവനയുടെ എട്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവും നിര്‍മാതാവുമായ നവീനൊപ്പമുള്ള ചിത്രങ്ങള്‍ ഭാവന സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാവനയെ ചേര്‍ത്തു പിടിക്കുന്ന നവീനെ ഫോട്ടോകളില്‍ കാണാം. മനോഹരമായ കുറിപ്പും ഭാവന പങ്കുവെച്ചിട്ടുണ്ട്.
ആനന്ദവും സന്തോഷവും കുസൃതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണ്. ഈ സ്‌നേഹം ഇതുപോലെ തുടരട്ടെ. നിങ്ങളെ ശല്യപ്പെടുത്തുന്നത് ഞാന്‍ ആസ്വദിക്കുന്നു. ഇനിയും അങ്ങനെ ചെയ്യാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും ഭാവന കുറിപ്പില്‍ പറയുന്നു. സെലിബ്രിറ്റികള്‍ അടക്കം ഒട്ടേറെ പേരാണ് ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്.
ഭാവന നായികയായി ഇനി എത്താനുള്ള ചിത്രം അനോമിയാണ്. നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജനുവരി 30നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെബ്രുവരി ആറിനായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നതാണ് പുതിയ അപ്‌ഡേറ്റ്.