Latest News

കാപ്പി കുടിക്കൂ കരളിനെ സംരക്ഷിക്കൂ.....!

Malayalilife
കാപ്പി കുടിക്കൂ കരളിനെ സംരക്ഷിക്കൂ.....!

കാപ്പി കുടി ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ കാപ്പിയെ കുറിച്ച് വല്ലതും അറിഞ്ഞാണോ ഈ ശീലം തുടങ്ങിയത്. കാപ്പി കുടിച്ചാല്‍ കരളിനെ സംരക്ഷണം നല്‍കാം. അതുപോലെ നിങ്ങള്‍ മദ്യപാനം ഇത്തിരി കൂടുതല്‍ നടത്തുന്ന ആളാണോ.. എങ്കില്‍ കാപ്പി കുടി കൂടി നന്നായി നടത്തിക്കൊള്ളൂ.. കാപ്പി കുടിച്ചാല്‍ മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങളില്‍നിന്ന് രക്ഷപ്പെടാമെന്ന് പുതിയ പഠനം. 

ഫിന്‍ലന്‍ഡിലെ 19,000 സ്ത്രീപുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് കാപ്പി മദ്യപാനികളെ രക്ഷിക്കുമെന്ന് കണ്ടെത്തിയത്. 25നും 74നും ഇടയില്‍ പ്രായമുള്ള, കാപ്പിയും മദ്യവും ഉപയോഗിക്കുന്നവരെയാണ് പഠനവിധേയമാക്കിയത്. മദ്യ ഉപയോഗം കരളിലെ ദഹനരസത്തിന്റെ(എന്‍സൈം) അളവ് വര്‍ധിപ്പിക്കുന്നതിനെത്തുടര്‍ന്നാണ് കരള്‍രോഗമുണ്ടാകുന്നത്. 

പ്രതിദിനം 3.5 പെഗ് മദ്യപിക്കുകയും കാപ്പി കുടിക്കാതിരിക്കുകയുംചെയ്യുന്ന പുരുഷന്മാരില്‍ കരളിലെ ദഹനരസത്തിന്റെ അളവ് മദ്യം ഉപയോഗിക്കാത്തവരേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ്. എന്നാല്‍, ദിവസം തോറും അഞ്ച് കപ്പോ അതിലധികമോ കാപ്പി ഉപയോഗിക്കുന്ന അമിതമദ്യപാനികളുടെ കരളിലെ ദഹനരസം കാപ്പി കുടിക്കാത്ത മദ്യപാനികളെ അപേക്ഷിച്ച് 50 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നു.
ടാംപെര്‍ സര്‍വകലാശാലയും സെയ്നാജോകി സെന്‍ട്രല്‍ ആശുപത്രിയും സംയുക്തമായി നടത്തിയ പഠനം ജേണല്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ആല്‍ക്കഹോളിസത്തിലാണ് പ്രസിദ്ധീകരിച്ചത്.

Read more topics: # health,# coffee,# liver care
health,coffee,liver care

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES