മലയാള സിനിമാ, സീരിയല്‍ രംഗത്ത് സജീവമായ താരമാണ് അവന്തിക മോഹന്‍. 'യക്ഷി' 'ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്' 'നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി' തുടങ്ങിയ ചിത്രങ്ങളില്‍ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനായ ധീരം' സിനിമയിലും അവന്തിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.സോഷ്യല്‍ മീഡിയയിലെ മോശം പ്രവണതകള്‍ക്കെതിരെയും അതിരുവിടുന്ന ആരാധകര്‍ക്കെതിരെയും പ്രതികരിക്കുന്ന. താരം ഇപ്പോളിതാ തനിക്ക് എത്തിയ വിവാഹ ആലോചനകളെക്കുറിച്ച് പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുടരതുടരെ മെസേജ് അയച്ചു കൊണ്ടിരുന്ന കൗമരക്കാര്‍ക്കാണ് അവന്തിക മറുപടി നല്‍കിയത്. തമാശ രൂപേണയാണ് അവന്തിക ആരാധകരുടെ വിവാഹാഭ്യര്‍ഥനകളോട് പ്രതികരിക്കുന്നത്
തന്നെ കല്യാണം കഴിക്കാന്‍ എന്തെങ്കിലും ചാന്‍സ് ഉണ്ടോ എന്ന് ചോദിച്ച് മെസേജ് അയച്ച ആരാധകന്റെ മെസേജ് പങ്കുവച്ചു കൊണ്ടാണ് അവന്തികയുടെ പ്രതികരണം. 'എന്തേലും ചാന്‍സ് ഉണ്ടേല്‍ ഞാന്‍ നിന്നെ കെട്ടിക്കോട്ടെ' എന്നായിരുന്നു മെസേജ്.
'നേരെ കെട്ടിക്കോട്ടെ എന്നോ? നീ എന്നെ ശരിക്കും ചിരിപ്പിച്ചു. കണ്ടിട്ട് നീ 20കളുടെ തുടക്കത്തിലാണെന്ന് തോന്നുന്നു. ടൈമിങ് തെറ്റി. ക്യാറ്റഗറി തെറ്റി. പക്ഷെ നല്ല ആത്മവിശ്വാസം. ചില്‍ നിന്റെ പ്രായം ആസ്വദിക്കൂ. ശരിയായ ആള്‍ ശരിയായ സമയത്ത് വരും. ഇത് കോമഡി സെഗ്മെന്റ് ആയി വെച്ചോളൂട്ടോ' എന്നായിരുന്നു അവന്തികയുടെ മറുപടി.
ഈ സംഭവം പങ്കിട്ടു കൊണ്ടുള്ള സ്റ്റോറിയ്ക്കുള്ള മറുപടിയായാണ് മറ്റൊരു യുവാവ് വിവാഹാഭ്യര്‍ത്ഥനയുമായെത്തിയത്. 'ചേച്ചി കെട്ടാന്‍ കേരളത്തിലെ ഒരുപാട് പേര്‍ ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ അടക്കം' എന്നാണ് യുവാവ് പറഞ്ഞത്. ഇയാള്‍ക്കും സമാനമായ രീതിയില്‍ തമാശരൂപേണ അവന്തിക മറുപടി നല്‍കുകയായിരുന്നു.
ഈ ചെക്കനെ നോക്കൂ. ധൈര്യം കണ്ടോ. ഞാന്‍ ഞെട്ടിപ്പോയി. ഒക്കെ കുട്ടി, ഞാന്‍ വിവാഹിതയാണ്. നിങ്ങള്‍ ഇപ്പോഴും ഹോം വര്‍ക്ക് സ്റ്റേജിലാണ്. ഫുള്‍ മൂവി തീര്‍ന്നു. പുതിയ ഹീറോ എന്‍ട്രി ബ്ലോക്ക്ഡ്. അതിനാല്‍ ഇത് ഇമാജിനേഷന്‍ ഫോള്‍ഡറില്‍ തന്നെ ഇരിക്കട്ടെ ട്ടോ. പിന്നെ ഞാന്‍ എന്നും പറയുന്നത് പോലെ നിന്റെ കരിയറില്‍ ഫോക്കസ് ചെയ്യൂ' എന്നായിരുന്നു അവന്തികയുടെ മറുപടി.