സൗന്ദര്യസംരക്ഷണത്തിലെ അവസാന വാക്കാണ് പലപ്പോഴും കറ്റാര്‍ വാഴ. ഇതിന് പരിഹരിക്കാന്‍ കഴിയാത്ത സൗന്ദര്യ പ്രശ്നങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളുമാണ് കറ്റാര്‍ വാഴ നല്‍കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട കറ്റാര്‍ വാഴ ഉപയോഗിക്കുമ്‌ബോള്‍. കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴ ഏറ്റവും മികച്ചതാണ്. ഒരു കറ്റാര്‍ വാഴ എടുത്ത് അത് കഴുത്തിനു ചുറ്റും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് 10 മിനിട്ടോളം ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. കുറച്ച് ദിവസം സ്ഥിരമായി ചെയ്താല്‍ ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു