ഇരുമ്പന്‍ പുളി അഥവാ പുളിഞ്ചിക്കയില്‍ നിന്നുണ്ടാക്കുന്ന സിറപ്പ് പനിയ്ക്കുംചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. പലരും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അലര്‍ജി. ചിലര്‍ക്ക് ഭക്ഷണത്തോട് അലര്‍ജിയും എന്നാല്‍ മറ്റ് ചിലര്‍ക്ക് മരുന്നുകളോടും എന്ന് തുടങ്ങി അലര്‍ജി പല തരത്തിലുണ്ടാകാാറുണ്ട്. ഇത്തരക്കാര്‍ക്ക് യാതൊരു ഭയവുമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇരുമ്പന്‍ പുളി. ഇരുമ്പന്‍ പുളി വെള്ളം ചേര്‍ത്ത് ജ്യൂസാക്കി ഉപയോഗിക്കാവുന്നതാണ്.
പുളിഞ്ചിയില അരച്ചെടുത്ത കുഴമ്പ് വ്രണങ്ങള്‍, നീര്,മോണ്ടിനീര് എന്നിവയുടെ ചികിത്സയ്ക്കുപയോഗിക്കുന്നു. പ്രമേഹം കൊണ്ട് കഷ്ട്ടപ്പെടുന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ഇത്. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചവര്‍ക്ക് ഇനി മുതല്‍ ഇലുമ്പന്‍ പുളി പരീക്ഷിച്ച് നോക്കാവുന്നതാണ്. ജ്യൂസായും വെള്ളത്തില്‍ തിളപ്പിച്ച് കുറുക്കി ആ വെള്ളവും ഇത്തരത്തില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്ക്ക് അസുഖം ഭേദമാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഹൈപ്പര്‍ ലിപ്പിഡമിക് അമിത വണ്ണത്തില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു. കൃത്യതയാര്‍ന്ന ഭക്ഷണ ക്രമീകരണവും, ഇലുമ്പന്‍ പുളിയുടെ ഉപയോഗവും അമിത വണ്ണത്തെ തുരത്താന്‍ സഹായിക്കുന്നു. പുളിഞ്ചിക്ക ജ്യൂസ് കൊളസ്ട്രോള്‍, ബ്ലഡ് പ്രഷര്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു