Latest News

ഒടുവില്‍ ഔദ്യോഗിക സ്ഥീരീകരണം; ഹസ്ബന്റ് നിമിഷിനെ പരിചയപ്പെടുത്തി അഹാന; 20-ാം വയസില്‍ കണ്ടു; 30-ാം വയസില്‍ ഭര്‍ത്താവായി; വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച്‌ താരകുടുംബം

Malayalilife
ഒടുവില്‍ ഔദ്യോഗിക സ്ഥീരീകരണം; ഹസ്ബന്റ് നിമിഷിനെ പരിചയപ്പെടുത്തി അഹാന; 20-ാം വയസില്‍ കണ്ടു; 30-ാം വയസില്‍ ഭര്‍ത്താവായി; വിവാഹ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച്‌ താരകുടുംബം

അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായി. കഴിഞ്ഞ ദിവസങ്ങളില്‍ വിവാഹക്കാര്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നെങ്കിലുംഔദ്യോഗിക സ്ഥീരികരണം ലഭിച്ചിരുന്നില്ല. ഇപ്പോളിതാ ചിത്രങ്ങള്‍ അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. 20-ാം വയസ്സില്‍ കണ്ടുമുട്ടിയ ഇരുവരും 30-ാം വയസ്സില്‍ വിവാഹിതരായതിന്റെ സന്തോഷം നടി പങ്കിട്ടു.

 ഉറ്റ സുഹൃത്തും കാമുകനും ജീവിതപങ്കാളിയും ആത്മസുഹൃത്തും ആശ്വാസവുമായിരുന്ന നിമിഷ് രവി ഇപ്പോള്‍ ഭര്‍ത്താവായതിന്റെ സന്തോഷവും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു


'എന്റെ ഉറ്റ സുഹൃത്ത്, കാമുകന്‍, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാള്‍, പ്രിയപ്പെട്ടവന്‍... ഇപ്പോഴിതാ ഭര്‍ത്താവും! നിന്നോടൊപ്പമുള്ളപ്പോള്‍ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയര്‍ത്തണം. ജീവിതകാലം മുഴുവന്‍ ഒരേ ടീമെന്ന നിലയില്‍ മുന്നോട്ട് പോകണം,'' എന്നാണ് താരം കുറിച്ചത് 

തന്റെ വിവാഹസ്വപ്നം ആഗ്രഹിച്ചതുപോലെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഓരോരുത്തരോടുമുള്ള നന്ദിയും താരം കുറിപ്പില്‍ രേഖപ്പെടുത്തി

നിരവധി ആശയങ്ങളുമായാണ് ആറ് മാസം മുന്‍പ് ഇവന്റ് ടീമിനെ സമീപിച്ചതെന്ന് താരം പറഞ്ഞു. സൗന്ദര്യബോധം, സൂക്ഷ്മമായ കാര്യങ്ങളിലെ ശ്രദ്ധ, കൃത്യമായ ആസൂത്രണം എന്നിവയില്‍ മികച്ച ഒത്തിണക്കമുള്ള ഒരു ഇവന്റ് കമ്പനിയെയായിരുന്നു തേടിയിരുന്നത്. ക്രമീകരണങ്ങള്‍ മുതല്‍ തന്റെ ഓരോ അലങ്കാരസ്വപ്നങ്ങളും വരെ ടീം മനോഹരമായി യാഥാര്‍ഥ്യമാക്കിയെന്നും അര്‍ധരാത്രിയില്‍ അയച്ച വോയ്സ് നോട്ടുകള്‍ പോലും ശ്രദ്ധയോടെ കേട്ട് നടപ്പാക്കിയെന്നും താരം വ്യക്തമാക്കി

ചിത്രങ്ങള്‍ പകര്‍ത്തിയ ടീമുമായുള്ള അനുഭവവും താരം പ്രത്യേകം പരാമര്‍ശിച്ചു. ''നിങ്ങളുടെ പേരിനൊപ്പമുള്ള 'മാജിക്' എന്താണെന്ന് ഇപ്പോള്‍ എനിക്ക് ശരിക്കും മനസ്സിലായി. ഇതൊരു സ്വപ്നതുല്യമായ ടീമാണ്,'' എന്നാണ് താരത്തിന്റെ വാക്കുകള്‍. രാജ്യത്തെ മികച്ച വെഡ്ഡിംഗ് ഫിലിം കമ്പനികളിലൊന്നായ മാജിക് മോഷന്‍ തങ്ങളുടെ വിവാഹനിമിഷങ്ങള്‍ പകര്‍ത്തിയതില്‍ അഭിമാനമുണ്ടെന്നും ജീവിതകാലം മുഴുവന്‍ സൂക്ഷിച്ചുവയ്ക്കാവുന്ന നിമിഷങ്ങളും ഓര്‍മകളും സമ്മാനിച്ചതിന് ടീമിന് നന്ദിയുണ്ടെന്നും താരം കുറിച്ചു

തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് വിവാഹാവേദിയെന്നും താരം പറഞ്ഞു. ഇതിനകം തന്നെ നിരവധി മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ച ഈ സ്ഥലം, ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഓര്‍മയ്ക്കും വേദിയായി മാറിയിരിക്കുകയാണ്. വിവാഹദിനത്തെ മനോഹരമാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പിന്തുണയും അധ്വാനവും ഓര്‍മിച്ചുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. നിമിഷിനൊപ്പമുള്ള പുതിയ ജീവിതത്തിന്റെ തുടക്കവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവരോടുള്ള നന്ദിയും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്

Ahaana Krishna nimish ravi wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES