ക്രോണിക് ബാച്ച്ലര്‍, രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തി ശ്രദ്ധനേടിയ ജോമോന്‍ ജോഷി വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ അഷ്ന ആന്‍ഡ്രിയയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സൗദിയില്‍ നഴ്സാണ് അഷ്ന. കോട്ടയം കാഞ്ഞിരപ്പളളി സ്വദേശിയാണ്.
1999ല്‍ റിലീസ് ചെയ്ത ' പുരസ്‌ക്കാരം' എന്ന സിനിമയിലൂടെയാണ് ജോമോന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. എറണാകുളം സ്വേദശിയായ ജോമോന്റെ മാതാപിതാക്കള്‍ ജോഷിയും ടെസ്സിയുമാണ്. ജേര്‍ണലിസത്തില്‍ ബിരുദം നേടിയിട്ടുണ്ട് താരം.
'സഹയാത്രികയ്ക്ക് സ്നേഹപൂര്‍വം','കവര്‍ സ്റ്റോറി', 'അണുകുടുംബം ഡോട്ട് കോം', 'ക്രോണിക് ബാച്ചിലര്‍', 'ഫാന്റം','രാക്ഷസ രാജാവ്' തുടങ്ങി നിരവധി സിനിമകളില്‍ ബാല താരമായി അഭിനയിച്ചു. 'ക്രോണിക് ബാച്ചിലര്‍' സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ' അമാനുഷികം' ആണ് ജോമോന്റെ പുതിയ റിലീസ്. ചിത്രം ഈ മാസം 25ന് തിയേറ്ററുകളിലെത്തും