Latest News

'നിര്‍ത്തിപ്പോകാതെ ഇരുന്നാല്‍ മതി, ഒരു ഫ്രൈഡേ വരും'; നാണം കെട്ടാണെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുക, ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല; നിവിന്റെ വാക്കുകള്‍ പങ്കുവച്ച് അജു വര്‍ഗീസ് 

Malayalilife
 'നിര്‍ത്തിപ്പോകാതെ ഇരുന്നാല്‍ മതി, ഒരു ഫ്രൈഡേ വരും'; നാണം കെട്ടാണെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുക, ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല; നിവിന്റെ വാക്കുകള്‍ പങ്കുവച്ച് അജു വര്‍ഗീസ് 

'നിവിന്‍ പോളിയെ പ്രശംസിച്ചു കൊണ്ട് അജു വര്‍ഗീസ് പങ്കുവച്ച കുറിപ്പ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടന്‍മാരായ നിവിന്‍ പോളിയും അജു വര്‍?ഗീസും തമ്മിലുള്ള സൗഹൃദവും സിനിമയിലെ വിശേഷങ്ങളും എപ്പോഴും ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. 'സര്‍വ്വം മായ'യുടെ വിജയത്തിന് പിന്നാലെ നിവിന്‍ ജീവിതത്തെയും കരിയറിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് അജു വര്‍ഗീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

'സര്‍വ്വം മായ' ടീമിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രത്തിന്റെ ക്യാപ്ഷനായാണ് അജു നിവിന്റെ വാക്കുകള്‍ കുറിച്ചത്. നിവിന്‍ പോളി, സംവിധായകന്‍ അഖില്‍ സത്യന്‍, നായിക റിയ ഷിബു, ഗായിക ശക്തിശ്രീ ഗോപാലന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് അജു പങ്കുവെച്ചിരിക്കുന്നത്. സൈമ അവാര്‍ഡ്സില്‍ വിവിധ വിഭാഗങ്ങളിലായി ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സമ്മാനിക്കപ്പെട്ട ശില്‍പങ്ങളുമായി അഞ്ചുപേരും ഒന്നിച്ചുനില്‍ക്കുന്നതാണ് ഈ ചിത്രം. നിവിന്‍ നായകനായ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായതിന് ശേഷമാണ് അജുവിന്റെ ഈ പ്രത്യേക പോസ്റ്റ് എത്തിയിരിക്കുന്നത്. 

നേരത്തെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ അക്കാലത്തെ എങ്ങനെ മറികടന്നു എന്ന ചോദ്യത്തോടുള്ള മറുപടിവേളയിലാണ് നിവിന്‍ ഈ ആത്മവിശ്വാസമുള്ള വാക്കുകള്‍ പറഞ്ഞത്. 'സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ഉള്ളില്‍ അറിയാമായിരുന്നു, ഒരു ദിവസം വരും. ഒരു പരിപാടി വരും. ഒരു ഫ്രൈഡേ വരും. നമ്മള്‍ നിര്‍ത്തിപ്പോകാതിരുന്നാല്‍ മതി. കൃത്യസമയത്ത് ദൈവം അതു കൊണ്ടു തരും'- എന്നായിരുന്നു നിവിന്റെ വാക്കുകള്‍. 'നാണം കെട്ടാണെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുക. ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. തോറ്റാലും ശ്രമിക്കുക'- എന്ന് അഭിമുഖത്തില്‍ നിവിന് ഒപ്പമുണ്ടായിരുന്ന അജു വര്‍ഗീസും കൂട്ടിച്ചേര്‍ത്തിരുന്നു.


 

aju varghese shares nivin paulys words

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES