പണ്ട് കാലത്തെ ആളുകള്‍ക്ക് അറിയാവുന്നത് പോലെ മുരിങ്ങയിലയുടെ ഗുണങ്ങള്‍ ഇന്നത്തെ തലമുറ ശ്രദ്ധിക്കാറില്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് മുരിങ്ങയ്ക്ക് ഉള്ളത് ഇത് എന്തൊക്കെയെന്ന് നോക്കാം
കണ്ണിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റാന്‍ മുരിങ്ങയില കഴിച്ചാല്‍ മതി. കാത്സ്യത്തിന്റെ ഒരു കേന്ദ്രതന്നെയാണിത്.
എല്ലുകള്‍ക്ക് ശക്തി നല്‍കാന്‍ മുരിങ്ങയില കഴിക്കാം. ഇരുമ്പ് സത്ത് കൂടിയ പച്ചക്കറിയാണിത്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാകും. ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.
ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റും .
വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും
ആന്റിയോക്സിഡന്റ്സ് അടങ്ങിയ ഇവ കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു