മത്സ്യങ്ങളില്‍ മലയാളികളുടെ പ്രിയങ്കരനാണ് ചാള അല്ലെങ്കില്‍ മത്തി. മത്തിയുടെ മാഹാത്മ്യം പറഞ്ഞറിയിക്കേണ്ട ഒന്നാണ്. കാരണം വിലയോ തുച്ഛം ഗുണമോ മെച്ചം എന്ന് പറയുന്ന പോലെ മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്. അമേരിക്കയില്‍ നടന്ന പറനങ്ങളില്‍ മത്തിയെന്ന ദിവ്യ ഔഷധത്തിന്റെ ഗുണങ്ങള്‍ തെളിയിക്കുന്നുണ്ട്. ഔഷധഗുണത്തെക്കുറിച്ച് അറിയുമ്പോഴാണ് മത്തി മറ്റ് മത്സ്യങ്ങളില്‍ നിന്ന് പ്രസക്തിയേറുന്നത്. 1991 മുതല്‍ 2009 വരെ, 65215 നഴ്‌സുമാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് അമേരിക്കയിലെ ഏതാനും ശാസ്ത്രജ്ഞര്‍ ഉപസംഹാരത്തിലെത്തിയത്.
*ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിന്‍ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു
*ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്റെ പ്രശ്നം 20 ശതമാനത്തോളം കുറവാണ് കണ്ടെത്തിയത്
*മത്തിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് 'ഒമേഗ3' ഫാറ്റി ആസിഡ്,ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ഏറെ നല്ലതാണെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്.
*ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്
*എല്ലിന്റെയും പല്ലിന്റെയും ഉറപ്പിന് ഇവ രണ്ടും അത്യാവശ്യമാണ്. പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ ഉറപ്പു കുറയുന്ന ഒരുതരം രോഗം) തടയാനും സഹായിക്കുന്നു
*കുട്ടികളുടെ ബുദ്ധി വികാസത്തിന് നെല്ലിക്ക ചേര്‍ത്തരച്ച മത്തിക്കറി നല്ലതാണെന്ന്
*വന്‍കുടലിലെ കാന്‍സറിന് കാരണമാകുന്ന ഒരു ജനിതക വസ്തുവിനെതിരെ പ്രവര്‍ത്തിക്കാനുള്ള ഒമേഗാ3 ഫാറ്റി ആസിഡിന്റെ കഴിവുകൊണ്ട് ഇത്തരം കാന്‍സര്‍ നിരക്ക് കുറയ്ക്കാനും ഈ ചെറുമത്സ്യം സഹായിക്കുന്നു.