Latest News

വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്' എന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയ കത്തിച്ച് സ്ഞ്ജുവിന്റെ സെല്‍ഫി; മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്' എന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയ കത്തിച്ച് സ്ഞ്ജുവിന്റെ സെല്‍ഫി; മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ആരാധകര്‍ക്ക് സസ്പെന്‍സ് നല്‍കി സോഷ്യല്‍മീഡിയ കത്തിക്കുന്ന ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ചിത്രത്തിലുളളത് ലാലേട്ടനൊപ്പമുള്ള ചിത്രമാണ് സഞ്ജു പങ്ക് വച്ചെത്തിയത്.  അവിസ്മരണീയ അനുഭവമെന്ന തലക്കെട്ടോടെ സഞ്ജു പങ്കുവച്ച ചിത്രത്തിന് പിന്നാലെ പലതരം അഭ്യൂഹങ്ങളാണ് പരക്കുന്നത്. 
        
വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട് എന്ന അടിക്കുറിപ്പോടെ ടീം സാംസണ്‍ ആണ് ചിത്രം ആദ്യം പങ്കുവച്ചത്. ഈ പോസ്റ്റ് സഞ്ജു പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി റീഷെയര്‍ ചെയ്യുകയായിരുന്നു. ഗോട്ടിനൊപ്പം ഇതുപോലൊന്ന് ചെയ്യാന്‍ കഴിഞ്ഞത് തികച്ചും അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു.

ലാലേട്ടന്‍ എന്നാണ് സഞ്ജു നല്‍കിയ തലക്കെട്ട്. സഞ്ജുവിന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ചേട്ടന്‍ വിത്ത് ഏട്ടന്‍' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.സഞ്ജുവിന്റെ മോളിവുഡിലേക്കുള്ള എന്‍ട്രിയാണോ ഇതെന്നും ആരാധകര്‍ കമന്റിട്ടു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, സംവിധായകന്‍ പ്രിയദര്‍ശനും സാംസണൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. 
        
എന്നാല്‍ സഞ്ജുവിനൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സും ചിത്രം പോസ്റ്റ് ചെയ്തതോടെ ഐപിഎല്‍ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടതോ ബ്രാന്‍ഡുമായി ബന്ധപ്പെട്ട പരിപാടിയോ ആകാം എന്നും ആരാധകരുടെ ചര്‍ച്ചയിലുണ്ട്. സഞ്ജു പങ്കുവച്ച ഓണസദ്യയുടെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സും ഷെയര്‍ ചെയ്തിട്ടുണ്ട്. 
 

mohanlal with sanju samson

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES