കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് രേണു സുധി. കീമോ ചികിത്സ നടക്കുമ്പോഴും തന്റ രോഗാവസ്ഥയെക്കുറിച്ചും വിശേഷങ്ങളുമൊക്കെ സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിരുന്നു. ഇപ്പോള്‍ രേണു നല്കിയ അഭിമുഖമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കിച്ചുവിനെതിരെയും കൊല്ലം സുധിയുടെ വീട്ടുകാര്‍ക്കെതിരെയും രേണു ആരോപണവുമായാണ് എത്തുന്നത്.
കാന്‍സര്‍ രോഗബാധിതയാണെന്ന് അറിഞ്ഞിട്ട് പോലും സുധിയുടെ വീട്ടുകാര്‍ വിളിച്ചത് ഏറെനാള്‍ കഴിഞ്ഞാണെന്നും തന്റെ വിവരങ്ങള്‍ വ്‌ലോഗര്‍മാര്‍ക്ക് രാഹുല്‍ ചോര്‍ത്തി കൊടുത്തതായും രേണു ആരോപിച്ചു. രാഹുലുമായി അഞ്ച് മാസം മുമ്പ് വരെ എനിക്കുണ്ടായിരുന്ന ബന്ധം ദൃഢമായിരുന്നു.
എന്റെ വളര്‍ത്തു മകനാണ് രാഹുല്‍ ദാസ് എന്ന കിച്ചു. രാഹുലുമായി അഞ്ചു മാസം മുന്‍പു വരെ എനിക്കു ദൃഢമായ ബന്ധമുണ്ടായിരുന്നു. അസ്വാരസ്യങ്ങള്‍ ക്ഷമിച്ചും മറന്നുമാണ് മുന്നോട്ടു പോയിരുന്നത്. അഞ്ച് മാസം മുന്നേ വരെ സഹായിച്ചിരുന്നു. പക്ഷേ അതിനകത്ത് കുറച്ച് കറുത്ത കൈകള്‍ ചേര്‍ന്നു. വ്‌ലോഗറായ ആ സ്ത്രീ (ഷെഫീന ബീവി) എന്നെ അപമാനിക്കുന്ന വിവരം രാഹുലിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാം. അവര്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പോകുന്നുണ്ട്. ഇന്നുവരെ ഭര്‍ത്താവിന്റെ വീട്ടുകാരെ ഒരു നെഗറ്റീവും പറഞ്ഞിട്ടില്ല. പക്ഷേ ഇന്നു പറയണം, ഇതിന്റെ പേരില്‍ എനിക്കെതിരെ എന്തു ചീത്ത വിളി വന്നാലും കുഴപ്പമില്ല.
ഈ സ്ത്രീ അന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നപ്പോള്‍, എന്തുകൊണ്ട് അവര്‍ ഇവരെ സത്കരിച്ച് ആ വീട്ടില്‍ കയറ്റി. എന്നിട്ട് വലിയ വായില്‍ പോസ്റ്റും ഇട്ടു, 'കുരു പൊട്ടുന്നവര്‍ക്ക് പൊട്ടട്ടെ' എന്ന്. ആര്‍ക്ക് കുരുപൊട്ടാന്‍, എനിക്കെന്ത് പൊട്ടാന്‍. അതിന്റെ തലേന്നും എന്റെ വളര്‍ത്തു മകന് ഞാന്‍ പൈസ കൊടുത്തതാണ്. അതും അഞ്ഞൂറോ ഇരുന്നൂറോ രൂപയല്ല ഞാന്‍ കൊടുത്തിട്ടുള്ളത്.
പതിനൊന്നു വയസ്സുള്ളപ്പോള്‍ പെറ്റ തള്ള അന്ന് ഉണ്ടായിരുന്നു, പിന്നീടാണ് അവര്‍ മരിക്കുന്നത്. പെറ്റ തള്ള ഉപേക്ഷിച്ച കുഞ്ഞിനെയും രണ്ടാമത്തെ ഭാര്യ വരെ ഉപേക്ഷിച്ച ഒരു ഭര്‍ത്താവിനെയും ഞാന്‍ നോക്കിയതാണോ തെറ്റ്. അയാളെ സ്‌നേഹിച്ചു, ആ കുഞ്ഞിനെ മാറ്റി നിര്‍ത്തിയോ, ഒരു വാക്കുകൊണ്ട് പോലും നോവിച്ചിട്ടില്ല. സുധിച്ചേട്ടന്‍ മരിച്ച ശേഷവും ഒരു വര്‍ഷത്തോളം അവന്‍ എന്റെ കൂടെത്തന്നെയായിരുന്നു. അവന്‍ ചെയ്ത തെറ്റുകളെല്ലാം മറന്ന് ക്ഷമിച്ച് മുന്നോട്ടുപോയതാണോ ഞാന്‍ ചെയ്ത തെറ്റ്.
ഞാന്‍ ആരെയും പേരെടുത്ത് പറയുന്നില്ല. ആ സ്ത്രീയെ വീട്ടില്‍ വിളിച്ചു കയറ്റുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒന്ന് ചിന്തിക്കണമായിരുന്നു. സുധിയുടെ മകന്റെ അമ്മ കൂടിയായിരുന്നു. അങ്ങനെ അവര്‍ കയറി വന്നതാണെങ്കില്‍ മാന്യമായി പറഞ്ഞു വിടണമായിരുന്നു. തങ്ങളുടെ മരുമകളെപ്പറ്റി ആവശ്യമില്ലാത്തത് എന്തിനു പറയുന്നു, എന്ന് ചോദിക്കണമായിരുന്നു. അന്ന് തൊട്ടാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. റിഥപ്പന് അവരെ സ്വീകരിക്കാം, അതില്‍ ഞാന്‍ എതിരല്ല. ഇന്നുവരെ അവര്‍ റിഥപ്പനെ തിരിഞ്ഞു നോക്കിയിട്ടില്ല, ഇപ്പോഴും നോക്കുന്നില്ല.
രാഹുല്‍ ദാസിന് എന്തും പറയാം, അവന്‍ കുഞ്ഞ്. രേണു സുധിക്കോ വീട്ടുകാര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ല. ഇന്നലെ കൂടി അവനു വേണ്ടി എന്റെ കടമ്പ ചെയ്തതല്ലേ. എന്നിട്ടും അവനെന്തിനാണ് ആ സ്ത്രീ പറയുന്നത് കേള്‍ക്കുന്നത്. ഒരുമിച്ചിരുന്ന് ഫോട്ടോ എടുക്കുന്നു. ആ സ്ത്രീ എന്നെ എത്രമാത്രം ദ്രോഹിച്ചിട്ടുണ്ട്. ഇന്ന് 22 വയസ്സുള്ള യുവാവ് ആണ് അവന്‍, പൈസ ഇഷ്ടംപോലെ ആവശ്യത്തിനുണ്ട്. എനിക്ക് വിഷമമുണ്ട്. ഇന്നു വരെ വിളിച്ചിട്ടില്ല, ഞാന്‍ നമ്പറും ബ്ലോക്ക് ആക്കിയിരിക്കുകയാണ്. എത്ര സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോഴും ഞാനും സുധിച്ചേട്ടനും ഇവനെ പട്ടിണിക്ക് ഇട്ടിട്ടില്ല, അതൊക്കെ എന്തുകൊണ്ട് മറക്കുന്നു.
എനിക്കെതിരെ വ്‌ലോഗര്‍മാര്‍ക്ക് ഓരോ വിവരങ്ങള്‍ കൈമാറി. അതുവച്ച് അവന്‍ പണം സമ്പാദിക്കുന്നുണ്ടാവും. പല കാര്യങ്ങവും ഇപ്പോഴും മറച്ചുവച്ചാണ് സംസാരിക്കുന്നത്. റിഥപ്പനു വേണ്ടിയാകും പല കാര്യങ്ങളും മറച്ചുവയ്ക്കുന്നത്. 11 വയസ്സുള്ള ആ കുഞ്ഞിനെ എങ്ങനെയാണ് നോക്കിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമറിയാം. എല്ലാം മറന്നാണ് രാഹുലിപ്പോള്‍ പെരുമാറുന്നത്. എനിക്കൊന്നും വേണ്ട, അവന്‍ സന്തോഷമായി ബിസിനസ്സ് ചെയ്‌തോ ബിഗ് ബോസില്‍ കയറിയോ ജീവിക്കട്ടെ.
എനിക്ക് ഒരു രൂപ തന്നിട്ടുമില്ല, എനിക്കു വേണ്ട താനും. ഞാന്‍ ഇവിടെ കാന്‍സര്‍ ആയി കിടക്കുവല്ലേ, വിഷമം ഉള്ളവരുടെ വിഷമം തീര്‍ക്കാനാണോ വന്നത്. ഇവിടെ അവന്‍ വന്നെന്ന് ഞാന്‍ അറിഞ്ഞു. പരിസരം നിരീക്ഷിക്കാന്‍ വന്നതാണോ, അതോ ഞാന്‍ ഇനി എഴുന്നേല്‍ക്കുമോ ഇല്ലയോ എന്ന് അറിയാനാണോ വന്നത്?. എന്നിട്ട് അമ്മയുടെ സബ്‌സ്‌ക്രിപ്ഷന്‍ എന്ന് പറഞ്ഞ് വിഡിയോയും ഇറക്കി. സബ്‌സ്‌ക്രിപ്ഷനില്‍ നിന്നുള്ള പൈസയും ഞാന്‍ കൊടുത്തിട്ടിണ്ട്. അതും മേടിച്ചിട്ടാണ് എന്നെ കുറ്റം പറയുന്നത്. ആരുടെ ഭാഗത്താണ് ന്യായം. എന്നെ അഹങ്കാരി എന്നു വിളിക്കുന്നവരോടാണ് ഞാന്‍ ചോദിക്കുന്നത്.
ഞങ്ങളുള്ളതുകൊണ്ടാണ് ഏഴു വര്‍ഷം സുധിച്ചേട്ടന്‍ സന്തോഷത്തോടെ ജീവിച്ചത്. അവനും അമ്മ എന്നു തന്നെ അല്ലേ അന്നു വിളിച്ചുകൊണ്ടിരുന്നത്. ഇന്നിപ്പോ 22 വയസ്സായപ്പോള്‍ ഞങ്ങളുടെ വീട്ടുകാര്‍ അഴുക്ക്. സമാധാനം കൊടുക്കാത്തൊരു ഭാര്യയാണ് ഞാനെങ്കില്‍ സുധിച്ചേട്ടന് എന്നേ എന്നെ ഉപേക്ഷിച്ചേനെ. ഞാന്‍ കാരണമല്ല സുധിച്ചേട്ടന്‍ വേദനിച്ചത്. എന്റെ ചേച്ചിയുടെ ഭര്‍ത്താവിന് സുധിച്ചേട്ടന്‍ അയച്ച വോയ്‌സ് നോട്ടുകള്‍ ഇപ്പോഴുമുണ്ട്. ഇവര്‍ ചിന്തിക്കുന്നതുപോലെ ഞാന്‍ ചിന്തിച്ചാല്‍ ഇതൊക്കെ എനിക്കും പല വ്‌ലോഗേഴ്‌സിനും കൊടുക്കാം. അതുകൊണ്ടെക്കെയാണ് ഞാന്‍ മിണ്ടാതെ ഇരിക്കുന്നത്.
സുധിച്ചേട്ടന്‍ മരിച്ച സമയത്ത് ഈ വീട്ടുകാര്‍ ഇവിടെ വരുകയും എന്നെ സഹായിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിനുശേഷം ഞാന്‍ ഷൂട്ടൊക്കെ തുടങ്ങിയതോടെ ഇവര്‍ പൈസ തന്നിട്ടുമില്ല. അത് കഴിഞ്ഞതിനുശേഷം എനിക്ക് കാന്‍സര്‍ വന്നു. ഒരുകാര്യം പോലും ഇവര്‍ അന്വേഷിച്ചിട്ടില്ല. എന്നെ വേണ്ടാത്തവരെ എനിക്കു വേണ്ട.''-എന്നാണ് രേണു സുധിയുടെ വാക്കുകള്‍.