നടനും തിരക്കഥാകൃത്തുമായ ഷേര്‍ഷാ ഷെരീഫ് വിവാഹിതനായി. നിത്യ സോളമന്‍ ആണ് വധു. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നിരവധി താരങ്ങളാണ് ഷേര്‍ഷയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു പോരാളി ഒഫീഷ്യലായി എന്റെ കൂടെ കൂടി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി' - എന്ന അടിക്കറിപ്പോടെയാണ് ഷേര്‍ഷ വിവാഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്.
നിരവധി താരങ്ങളാണ് ഷേര്‍ഷയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, നടിമാരായ നിഖില വിമല്‍, കല്യാണി പണിക്കര്‍, ഗൗതമി നായര്‍, നടന്‍ അരുണ്‍ കുര്യന്‍ തുടങ്ങിയവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.ടൊവിനോ തോമസ് -ബേസില്‍ ജോസഫ് ചിത്രം 'അതിരടി'യിലൂടെ ശ്രദ്ധേയനാണ് ഷേര്‍ഷ ഷെരീഫ്.
ചിത്രത്തില്‍ ആല്‍ഫാ മെയില്‍ വിവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഗൗരി ജി കിഷന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 'ലിറ്റില്‍ മിസ് റാവുത്തര്‍' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. ആ ചിത്രത്തിലെ നായകനും ഷേര്‍ഷ തന്നെയായിരുന്നു.
ബാഡ് ബോയ്‌സ്, നിഴല്‍, മൂണ്‍വാക്ക്, അതിരടി, മധുവിധു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'ലോ ആന്‍ഡ് ഓര്‍ഡര്‍' ആണ് റിലീസിനെത്താനുള്ള ഷേര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം.